സെവൻസ് ഫുട്ബാൾ മത്സരവും മ്യൂസിക്കൽ നൈറ്റും
text_fieldsജിദ്ദയിൽ പ്രവാസി ബാർബേഴ്സ് കൂട്ടായ്മ യോഗത്തിൽനിന്ന്
ജിദ്ദ: പ്രവാസി ബാർബേഴ്സ് കൂട്ടായ്മ അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ നൈറ്റ് നവംബർ 22ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് നാലു മുതൽ ജിദ്ദയിലെ വാദി മുറയ്യ ദുറ വില്ലയിൽ നടക്കുന്ന പരിപാടിയിൽ ഫുട്ബാൾ ടൂർണമെൻറും അരങ്ങേറും. കൂടിയാലോചന യോഗത്തിൽ പ്രസിഡൻറ് ഹാരിസ് പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജുനൈസ് ബാബു നിലമ്പൂർ അജണ്ട വായിച്ചു. വൈസ് പ്രസിഡൻറ് മൻസൂർ പുളിക്കൽ, ജോയൻറ് സെക്രട്ടറി സുബൈർ വള്ളുവമ്പുറം, ഷമീർ ഹെയർ ക്ലബ്, ട്രഷറർ റിയാസ് ചാലിയം, കോ-ട്രഷറർ സാദത്ത് കരുവാരകുണ്ട്, ഉപദേശക സമിതി അംഗങ്ങളായ മുസ്തഫ കോട്ടയിൽ, ബഷീർ വേങ്ങര, എക്സിക്യൂട്ടിവ് അംഗങ്ങളായ ലുക്മാൻ പന്നിപ്പാറ, ഫൈസൽ പാണക്കാട്, അഷ്റഫ് ഹെയർ ക്ലബ്, ദിലീപ് ഹംസ, അഷ്റഫ് ഗുവൈസ, ഹാരിസ് കാരാപ്പറമ്പ്, ശുക്കൂർ തൃപ്പനച്ചി എന്നിവർ പങ്കെടുത്തു. മുസ്തഫ കോട്ടയിൽ ആശംസകൾ അറിയിച്ചു. സുബൈർ വള്ളുവമ്പ്രം നന്ദി പറഞ്ഞു.

