Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാദറലി-പെൻരിഫ് സെവൻസ് ഫുട്ബാളിന് ഇന്ന് ജിദ്ദയിൽ തുടക്കം

text_fields
bookmark_border
കാദറലി-പെൻരിഫ് സെവൻസ് ഫുട്ബാളിന് ഇന്ന് ജിദ്ദയിൽ തുടക്കം
cancel

ജിദ്ദ: പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം ജിദ്ദയിൽ സംഘടിപ്പിക്കുന്ന ദ്വിദിന കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് തുടക്കമാവും. ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള ബ്ലാസ്റ്റേഴ്‌സ് സ്റ്റേഡിയത്തിൽ രാത്രി 9.30ന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ ഗസ്റ്റോ യെല്ലോ ആർമി എഫ്‌സി, അൽമുഷ്‌റഫ് ട്രേഡിങ്ങ് ടൗൺ ടീം എഫ്‌.സിയെ നേരിടും. 10.15ന് തുടങ്ങുന്ന രണ്ടാമത്തെ മത്സരത്തിൽ മൈക്രോഡിജിറ്റ് ഐ.ടി സെവൻസ് എഫ്.സി, ഇത്തിഹാദ് എഫ്.സിയെ നേരിടും.

11ന് തുടങ്ങുന്ന മൂന്നാമത്തെ മത്സരത്തിൽ യാംബുവിൽ നിന്നുള്ള എച്ച്.എം.ആർ എവർഗ്രീൻ എഫ്‌.സി, തിലകം തിരൂർക്കാട് ടീമിനെയും 11.45 മണിക്ക് ആരംഭിക്കുന്ന അവസാന മൽസരത്തിൽ എൻകംഫർട്ട് പെരിന്തൽമണ്ണ കെ.എം.സി.സി എഫ്.സി, ഇസഡ് പ്രൊ സിഗ് നേജ് സൊല്യൂഷൻ യൂനിവേഴ്സൽ ട്രാവൽസ് എഫ്.സിയെ നേരിടും.

പ്രധാന കളികൾക്ക് മുമ്പ് രാത്രി ഒമ്പതിന് 15 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ പ്രദർശന മത്സരത്തിൽ ടാലന്റ് ടീൻസ്, സോക്കർ എഫ്.സിയെ നേരിടും. കാണികൾക്കായി ഭാഗ്യ നറുക്കെടുപ്പിലൂടെ റീഗൾ ഡേ റ്റു ഡേ സ്പോൺസർ ചെയ്യുന്ന ആകർഷണീയങ്ങളായ സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sevens football jeddah
Next Story