റോഡിൽ യുവതികളെ ഉപദ്രവിച്ചു, ഏഴ് യുവാക്കൾ പിടിയിൽ
text_fieldsറോഡിൽ യുവതികളെ ഉപദ്രവിച്ചതിന് പിടിയിലായ യുവാക്കൾ
റിയാദ്: വഴിയരുകിൽ ടാക്സി കാത്തുനിന്ന രണ്ട് യുവതികളെ ലൈംഗീകതാൽപര്യത്തോടെ ഉപദ്രവിച്ച ഏഴ് യുവാക്കൾ റിയാദിൽ പിടിയിൽ. ടാക്സി കിട്ടി അതിൽ കയറി പോകുന്നതുവരെയും യുവതികളെ യുവാക്കൾ കൂട്ടംകൂടി പലവിധത്തിൽ ഉപദ്രവിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലും തെളിവ് ശേഖരണവും ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

