Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightച​രി​ത്ര​മെ​ഴു​തി​യ...

ച​രി​ത്ര​മെ​ഴു​തി​യ ഏ​ഴു​ വ​ർ​ഷ​ങ്ങ​ൾ: സ​ൽ​മാ​ൻ രാ​ജാ​വിെൻറ സ്ഥാ​നാ​രോ​ഹ​ണ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് രാ​ജ്യം

text_fields
bookmark_border
ച​രി​ത്ര​മെ​ഴു​തി​യ ഏ​ഴു​ വ​ർ​ഷ​ങ്ങ​ൾ: സ​ൽ​മാ​ൻ രാ​ജാ​വിെൻറ   സ്ഥാ​നാ​രോ​ഹ​ണ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് രാ​ജ്യം
cancel
camera_alt

സ​ൽ​മാ​ൻ രാ​ജാ​വ്​

ദ​മ്മാം: സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ് അ​ധി​കാ​ര​ത്തി​ലേ​റി​യ​തിെൻറ ഏ​ഴാം​വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ക​യാ​ണ് രാ​ജ്യം. സൗ​ദി​യു​ടെ പ്ര​യാ​ണ​ത്തി​ൽ അ​തി നി​ർ​ണാ​യ​ക പു​രോ​ഗ​തി​യു​ടെ ച​രി​ത്ര​മെ​ഴു​തി​യ കാ​ല​ഘ​ട്ടം കൂ​ടി​യാ​ണി​ത്. അ​ബ്​​ദു​ല്ല രാ​ജാ​വിെൻറ പി​ൻ​ഗാ​മി​യാ​യി സ​ൽ​മാ​ൻ രാ​ജാ​വ് 2015 ജ​നു​വ​രി 23നാ​ണ് അ​ധി​കാ​ര​മേ​റ്റ​ത്. ഹി​ജ്റ ക​ല​ണ്ട​ർ പ്ര​കാ​രം റ​ബി​ഉ​ൽ ആ​ഖി​ർ മൂ​ന്നി​നാ​ണ്​​ (ന​വം​ബ​ർ എ​ട്ട്) രാ​ജ്യം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച​ത്. രാ​ജ്യ​ത്തിെൻറ ഭ​ര​ണ​സി​രാ കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​ജ്യ വി​ക​സ​ന​ങ്ങ​ളെ വി​ല​യി​രു​ത്തു​ന്ന​ത്​ ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ്​ അ​ര​ങ്ങേ​റു​ന്ന​ത്. കി​രീ​ടാ​വ​കാ​ശി​യും ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ര​ണ്ട​ര വ​ർ​ഷ​ത്തി​ലേ​റെ രാ​ജ്യ​സേ​വ​നം ചെ​യ്ത​ശേ​ഷ​മാ​യി​രു​ന്നു ഇ​ത്. 2011 ന​വം​ബ​ർ അ​ഞ്ചി​ന് അ​മീ​ർ സ​ൽ​മാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യി നി​യ​മി​ത​നാ​യി, അ​തി​നു​മു​മ്പ് അ​ദ്ദേ​ഹം 50 വ​ർ​ഷ​ത്തി​ലേ​റെ റി​യാ​ദ് പ്ര​വി​ശ്യാ ഗ​വ​ർ​ണ​റാ​യി​രു​ന്നു. ഹൈ​വേ​ക​ൾ, ആ​ധു​നി​ക റോ​ഡു​ക​ൾ, സ്‌​കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, മ്യൂ​സി​യ​ങ്ങ​ൾ, സ്‌​പോ​ർ​ട്‌​സ് സ്​​റ്റേ​ഡി​യ​ങ്ങ​ൾ, വി​നോ​ദ ന​ഗ​ര​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി പ്ര​ധാ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് സ​ൽ​മാ​ൻ രാ​ജാ​വിെൻറ ഭ​ര​ണ​കാ​ല​ത്ത് രാ​ജ്യം സാ​ക്ഷ്യം​വ​ഹി​ച്ചു.

ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്, കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ൻ പ്ര​ഖ്യാ​പി​ച്ച അ​ഭി​ലാ​ഷ പ​ദ്ധ​തി​ക​ൾ​ക്ക് കീ​ഴി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ 10 ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദ് കു​തി​ച്ചു​യ​രു​ക​യാ​ണ്. മ​ഹാ​മാ​രി​യു​ടെ പി​ടി​യി​ല​മ​ർ​ന്ന രാ​ജ്യ​ത്തെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടും ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ന​യ​ങ്ങ​ളോ​ടും​കൂ​ടി മു​ന്നോ​ട്ടു​ന​യി​ച്ച് വി​ജ​യം വ​രി​ച്ച​തിെൻറ നെ​റു​ക​യി​ൽ​നി​ന്നു​ള്ള അ​ഭി​മാ​ന​ക​ര​മാ​യ ച​രി​ത്രം​കൂ​ടി​യാ​ണ് ഈ ​ആ​ഘോ​ഷ​ങ്ങ​ൾ. സ്വ​ദേ​ശി​ക​ളേ​യും വി​ദേ​ശി​ക​ളേ​യും ഉ​ദാ​ര​പൂ​ർ​വം പ​രി​ഗ​ണി​ച്ച കാ​ല​ഘ​ട്ട​മാ​ണ് ക​ഴി​ഞ്ഞു​പോ​യ​തെ​ന്ന് വി​ദ​ഗ്​​ധ​ർ വി​ല​യി​രു​ത്തു​ന്നു. വി​ക​സ​ന യ​ജ്ഞ​ത്തി​ലൂ​ടെ പൗ​ര​ന്മാ​ർ​ക്ക് ക്ഷേ​മ​വും ഉ​യ​ർ​ച്ച​യും പ്ര​ദാ​നം​ചെ​യ്യാ​നു​ള്ള ഭ​ര​ണ നൈ​പു​ണ്യ​മാ​ണ് സ​ൽ​മാ​ൻ രാ​ജാ​വ് പ്ര​ക​ടി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തിെൻറ ഭ​ര​ണ​നേ​തൃ​ത്വ​ത്തെ ജ​ന​ങ്ങ​ൾ വി​ശ്വാ​സ്യ​ത​യോ​ടെ​യും പ്ര​തീ​ക്ഷ​യോ​ടെ​യും നോ​ക്കി​ക്കാ​ണു​ന്നു എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ആ​ഗോ​ള നേ​തൃ​പ​ദ​വി​ക​ളി​ലേ​ക്ക് രാ​ജ്യ​ത്തെ ന​യി​ക്കാ​ൻ സ​ൽ​മാ​ൻ രാ​ജാ​വി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ജി20​യു​ടെ ത​ല​പ്പ​ത്തേ​ക്ക് അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് അ​ദ്ദേ​ഹ​ത്തിെൻറ ഭ​ര​ണ​നേ​തൃ​പാ​ട​വ​ത്തി​ന് ല​ഭി​ച്ച അം​ഗീ​കാ​രം​കൂ​ടി​യാ​ണ്. സ​ൽ​മാ​ൻ രാ​ജാ​വ് അ​ധി​കാ​ര​മേ​റ്റ​ത്​ മു​ത​ൽ സാ​മ്പ​ത്തി​കം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സാ​മൂ​ഹി​കം, ഗ​താ​ഗ​തം, വാ​ർ​ത്താ​വി​നി​മ​യം, വ്യ​വ​സാ​യി​കം, വൈ​ദ്യു​തി, ജ​ലം, കാ​ർ​ഷി​കം തു​ട​ങ്ങി സ​ർ​വ​മേ​ഖ​ല​ക​ളി​ലും വ​ൻ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​ണ് രാ​ജ്യം സാ​ക്ഷ്യം വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ​മ​ഗ്ര വി​ക​സ​ന​ത്തി​ലൂ​ടെ രാ​ഷ്​​ട്രം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തിെൻറ പ്ര​തി​ഫ​ല​ന​മാ​ണി​ത്. ഇ​ത് ലോ​ക​ത്തെ വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ദി അ​റേ​ബ്യ​യെ ഉ​ന്ന​തി​യി​ലെ​ത്തി​ക്കു​ന്നു. സ​ൽ​മാ​ൻ രാ​ജാ​വി​െൻറ സ​മ​ർ​ഥ​മാ​യ നേ​തൃ​ത്വ​ത്തി​ന് കീ​ഴി​ൽ, രാ​ജ്യം അ​തി​െൻറ പ്ര​തി​രോ​ധ​ശേ​ഷി തെ​ളി​യി​ക്കു​ക​യും കൃ​ത്യ​മാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ ലോ​കം പ​ത​റി​പ്പോ​യ കോ​വി​ഡി​നെ​തി​രെ വി​ജ​യം നേ​ടു​ക​യും ചെ​യ്തു.

കോ​വി​ഡ്​ വ്യാ​പ​നം തു​ട​ങ്ങി​യ സ​മ​യ​ത്തു​ത​ന്നെ സൗ​ദി അ​റേ​ബ്യ അ​തി​നെ ഗൗ​ര​വ​മാ​യി എ​ടു​ക്കു​ക​യും അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വി​ദേ​ശി​ക​ൾ​ക്കും പൗ​ര​ന്മാ​ർ​ക്കും സൗ​ജ​ന്യ ചി​കി​ത്സ​യും വാ​ക്‌​സി​നും ന​ൽ​കു​ക​യും ചെ​യ്ത​ത് ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ അ​ഭി​ന​ന്ദ​നം നേ​ടി​യ ന​ട​പ​ടി​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ജി20 ​ഉ​ച്ച​കോ​ടി​യി​ലെ 2020ലെ ​അ​ധ്യ​ക്ഷ​ൻ എ​ന്ന നി​ല​യി​ൽ ലോ​ക​ത്തെ കോ​വി​ഡി​ന്​ എ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന് നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ക്കാ​നും സ​ൽ​മാ​ൻ രാ​ജാ​വി​ന് ക​ഴി​ഞ്ഞു. 800 ദ​ശ​ല​ക്ഷം ഡോ​ള​ർ സ​ഹാ​യ​മാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പ​ടെ സൗ​ദി ന​ൽ​കി​യ​ത്. 'അ​ഭി​വൃ​ദ്ധി കൈ​വ​രി​ക്കു​ക, മി​ക​ച്ച ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ക, ഒ​രു മു​ൻ​നി​ര സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യും ലോ​ക​വു​മാ​യി ഇ​ട​പ​ഴ​കു​ന്ന ച​ല​നാ​ത്മ​ക സ​മൂ​ഹ​വും സൃ​ഷ്​​ടി​ക്കു​ക' എ​ന്ന വി​ഷ​ൻ-2030 സൗ​ദി​ക്ക് പു​തി​യ ലോ​കം സ​മ്മാ​നി​ക്കു​മെ​ന്ന് സ​ൽ​മാ​ൻ രാ​ജാ​വ് പ​റ​ഞ്ഞു. 1955 ഏ​പ്രി​ൽ 18നാ​ണ് റി​യാ​ദ് പ്ര​വി​ശ്യ ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. ത​െൻറ ഭ​ര​ണ​ത്തിെൻറ അ​ഞ്ച് ദ​ശാ​ബ്​​ദ​ങ്ങ​ളി​ൽ, ഏ​ക​ദേ​ശം ര​ണ്ടു​ ല​ക്ഷം മാ​ത്രം ജ​ന​സം​ഖ്യ​യു​ള്ള ഒ​രു ഇ​ട​ത്ത​രം പ​ട്ട​ണ​ത്തി​ൽ​നി​ന്ന് റി​യാ​ദ്​ ന​ഗ​​ര​ത്തെ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ അ​തി​വേ​ഗം വ​ള​രു​ന്ന ത​ല​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യി മാ​റ്റു​ന്ന​തി​ന് അ​ദ്ദേ​ഹം മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. റി​യാ​ദി​ലെ ജ​ന​സം​ഖ്യ നി​ല​വി​ൽ ഏ​ഴ് ദ​ശ​ല​ക്ഷം ക​വി​ഞ്ഞി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anniversary
News Summary - Seven Years of History: King Salman The country that celebrates the positioning anniversary
Next Story