Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവൈ​വി​ധ്യ​മാ​ർ​ന്ന...

വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദാ​നു​ഭ​വ​ങ്ങ​ളു​മാ​യി ‘സെ​വ​ൻ ത​ബൂ​ക്ക്’ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദാ​നു​ഭ​വ​ങ്ങ​ളു​മാ​യി ‘സെ​വ​ൻ ത​ബൂ​ക്ക്’ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
cancel
camera_alt

 ‘സെ​വ​ൻ ത​ബൂ​ക്ക്’ വി​നോ​ദ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​പ്പോ​ൾ

ത​ബൂ​ക്ക്: ഖി​ദ്ദി​യ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ക​മ്പ​നി​യു​ടെ പൂ​ർ​ണ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സൗ​ദി എ​ൻ​റ​ർ​ടെ​യി​ൻ​മെൻറ്​ വെ​ഞ്ച്വേ​ഴ്‌​സി​െൻറ (സെ​വ​ൻ) പു​തി​യ വി​നോ​ദ കേ​ന്ദ്ര​മാ​യ ‘സെ​വ​ൻ ത​ബൂ​ക്ക്’ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൗ​ദി വി​ഷ​ൻ 2030-​െൻ​റ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി, രാ​ജ്യ​ത്തെ വി​വി​ധ വി​ഭാ​ഗ​ത്തി​ലു​ള്ള ജ​ന​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള വി​നോ​ദ അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കാ​നും ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്താ​നും പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തെ പി​ന്തു​ണ​യ്ക്കാ​നു​മു​ള്ള ക​മ്പ​നി​യു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​പു​തി​യ ചു​വ​ടു​വെ​പ്പി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്.

സൗ​ദി​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ‘സെ​വ​ൻ അ​ബ​ഹ’​യ്ക്ക് ശേ​ഷം ക​മ്പ​നി തു​റ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​രം​ഭ​മാ​ണ് ‘സെ​വ​ൻ ത​ബൂ​ക്ക്.’ വി​നോ​ദ സം​വി​ധാ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​പ്യ​മാ​ക്കു​ക, അ​വ​യെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​െൻറ ഭാ​ഗ​മാ​ക്കു​ക, എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന ഒ​രി​ട​ത്ത് സാ​മൂ​ഹി​ക അ​നു​ഭ​വ​ങ്ങ​ളും കു​ടും​ബ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഒ​രു​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​ഇ​ൻ​ഡോ​ർ കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​ത്.

ന​ഗ​ര​ത്തി​നു​ള്ളി​ൽ ത​ന്നെ സ്ഥി​തി ചെ​യ്യു​ന്ന ഈ ​കേ​ന്ദ്രം, എ​ല്ലാ കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ജ്ജ​മാ​ക്കി​യ സ​മ്പൂ​ർ​ണ ഇ​ൻ​ഡോ​ർ വി​നോ​ദ കേ​ന്ദ്ര​മാ​ണ്.

ദൂ​ര​യാ​ത്ര​ക​ൾ ചെ​യ്യാ​തെ ത​ന്നെ വൈ​വി​ധ്യ​മാ​ർ​ന്ന അ​നു​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ ഇ​ത് താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​വ​സ​ര​മൊ​രു​ക്കു​ന്നു.

കു​ടും​ബ​ങ്ങ​ൾ, യു​വാ​ക്ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി സം​വേ​ദ​നാ​ത്മ​ക വി​നോ​ദ മേ​ഖ​ല​ക​ൾ, റെ​സ്​​റ്റോ​റ​ൻ​റു​ക​ൾ, മ​റ്റ് സ​ന്ദ​ർ​ശ​ക സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഒ​രു​കു​ട​ക്കീ​ഴി​ൽ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ല്​ മു​ത​ൽ പു​ല​ർ​ച്ചെ ഒ​ന്ന്​ വ​രെ​യും, ആ​ഴ്ച​യി​ലെ മ​റ്റ് ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ല്​ മു​ത​ൽ അ​ർ​ധ​രാ​ത്രി 12 വ​രെ​യു​മാ​ണ് കേ​ന്ദ്ര​ത്തി​െൻറ പ്ര​വ​ർ​ത്ത​ന സ​മ​യം.

കൂ​ടാ​തെ, ഇ​വി​ടെ​യു​ള്ള ‘സി​ൻ സി​നി​മ’ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ല്​ മു​ത​ൽ പു​ല​ർ​ച്ചെ 3.30 വ​രെ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കും. എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നാ​കു​ന്ന​തും സ​ന്ദ​ർ​ശ​ക​രു​മാ​യി മാ​ന​സി​ക​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന​തു​മാ​യ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലാ​ണ് ‘സെ​വ​ൻ’ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്ന് ക​മ്പ​നി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല ബി​ൻ നാ​സ​ർ അ​ൽ​ദാ​വൂ​ദ് പ​റ​ഞ്ഞു.

‘സെ​വ​ൻ ത​ബൂ​ക്കി’​െൻറ ഉ​ദ്ഘാ​ട​നം ക​മ്പ​നി​യു​ടെ യാ​ത്ര​യി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും, സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വ​രു​ടെ ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​മാ​യി വീ​ണ്ടും എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​ന്ന മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ളാ​ണ് ഇ​ത് ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entertainmentSaudi Arabia
News Summary - ‘Seven Tabuk’ Launches with Diverse Entertainment Experiences
Next Story