മദീനയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട ഏഴുപേരെ രക്ഷിച്ചു
text_fieldsമദീനക്ക് സമീപം ഒഴുക്കിൽപെട്ടവരെ രക്ഷിക്കുന്നു,
ജിദ്ദ: മദീനയിലെ സുവൈർഖിയയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട ഏഴുപേരെ സിവിൽ ഡിഫൻസ് രക്ഷിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസം മദീനയിൽ ഹറം പരിസരം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നല്ല മഴയാണുണ്ടായത്. ചില ഗ്രാമങ്ങളിൽ ശക്തമായ ഒഴുക്കുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. ചില റോഡുകൾ മുൻകരുതലിന്റെ ഭാഗമായി അടച്ചിട്ടു.
മസ്ജിദുന്നബവി വൃത്തിയാക്കുന്നവർ
കാലാവസ്ഥ വ്യതിയാനമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മേഖലയിലെ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതലെടുത്തിരുന്നു. മസ്ജിദുന്നബവി കാര്യാലയം വെള്ളം വലിച്ചെടുക്കാനുള്ള ഉപകരണങ്ങൾ ഒരുക്കുകയും ശുചീകരണത്തിനായി കൂടുതൽ ആളുകളെ നിയോഗിക്കുകയും ചെയ്തു. വെള്ളത്തിൽ മുങ്ങിയ മുറ്റങ്ങളിലെ പരവതാനികൾ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

