ഇലക്ട്രോണിക് നിരീക്ഷണത്തിൽ ഏഴ് ട്രാഫിക് നിയമലംഘനങ്ങൾ കൂടി
text_fieldsജിദ്ദ: ജൂൺ നാലു മുതൽ ഏഴ് ട്രാഫിക് നിയമലംഘനങ്ങൾ കൂടി ഇലക്ട്രോണിക് സംവിധാനത്തിലൂടെ നിരീക്ഷിക്കും.
ഇതിനായുള്ള ഒാേട്ടാമാറ്റഡ് സംവിധാനത്തിെൻറ ഉദ്ഘാടനം പൊതുസുരക്ഷ മേധാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ബസ്സാമി നിർവഹിച്ചു. റോഡിലെ ഡ്രൈവിങ് നിരോധിച്ച പാതകളിലൂടെ വാഹനമോടിക്കുക, യെല്ലോ ലൈനിന് പുറത്തുകൂടി വാഹനമോടിക്കുക, രാത്രിയിലോ ദൂരക്കാഴ്ച കുറയുന്ന കാലാവസ്ഥ മാറ്റമുണ്ടാകുേമ്പാഴോ ആവശ്യമായ ലൈറ്റുകൾ ഉപയോഗിക്കാതിരിക്കുക, മൾട്ടി ലൈൻ റോഡിൽ ട്രക്കുകൾ വലത് പാതയിൽ സഞ്ചരിക്കാതിരിക്കുക, വ്യക്തമല്ലാത്തതോ കേടായതോ ആയ നമ്പർ പ്ലേറ്റുകളുമായി വാഹനം ഓടിക്കുക, പാർക്കിങ് പറ്റാത്ത സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുക, ഭാരം പരിശോധിക്കുന്ന കേന്ദ്രങ്ങളിൽ വാഹനം നിർത്താതിരിക്കുക എന്നീ ലംഘനങ്ങൾ യാന്ത്രിക നിരീക്ഷണത്തിൽ ഉൾപ്പെടും.
ട്രാഫിക് വകുപ്പും റോഡ് സുരക്ഷക്കുള്ള പ്രത്യേക സേനയുമാണ് ഈ ലംഘനങ്ങൾ നിരീക്ഷിക്കുക. നിയമലംഘനങ്ങൾ നടത്തുന്നവർക്ക് പിഴയുണ്ടാകും. ട്രാഫിക് നിയന്ത്രണത്തിെൻറയും ട്രാഫിക് സുരക്ഷയുടെയും നിലവാരം ഉയർത്തുക, നഗരത്തിനകത്തും പുറത്തും പൊതു റോഡുകളിലെ തെറ്റായ പെരുമാറ്റം കുറക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇവ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

