'സേവ റിയാദ്' പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsറിയാദ്: മലപ്പുറം ജില്ലയിലെ എടക്കര പഞ്ചായത്ത് നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ 'സേവ റിയാദ്' പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘടനയുടെ രൂപവത്കരണത്തോടെ മൂന്നു വർഷം മുമ്പ് നിലവിൽ വന്ന കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതിനെതുടന്നാണ് പ്രവർത്തനം പുനരുജ്ജീവിപ്പിക്കുന്നതിനായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ: സി.പി ഹക്കീം (പ്രസി.), ജാനിസ് പാലേമാട് (ജന. സെക്രട്ടറി), ടി.കെ. നൗഷാദ് (ട്രഷ.), ഷൗക്കത്ത് പാലേമാട്, നൗഷാദ് പരപ്പൻ, സാലിഹ് റഹ്മാൻ,സി.എച്ച്. അബ്ബാസ് (വൈസ് പ്രസി.), റംഷീദ് മൂർഖന്‍, സനീജ് കരീം, ഹാരിസ് (സെക്ര.), അബ്ദുൽ അസീസ്, ഷാജഹാൻ ഹംസ, ജലീൽ കളപ്പാടൻ (രക്ഷാധികാരികൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

