സേവ ജിദ്ദ ചികിത്സാ സഹായം നൽകി
text_fieldsചികിത്സാ സഹായ ഫണ്ടിലേക്കുള്ള സേവ ജിദ്ദയുടെ സംഭാവന ഇ. മുഹമ്മദ് അലി എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. ജെയിംസിന് കൈമാറുന്നു
ജിദ്ദ: വഴിക്കടവ് പഞ്ചായത്തിലെ താമസക്കാരനും എടക്കര ടൗണിലെ വ്യാപാരിയുമായിരുന്ന വ്യക്തിയുടെ കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള ചികിത്സാ സഹായ ഫണ്ടിലേക്ക് സൗദി എടക്കര വെൽഫെയർ അസോസിയേഷൻ (സേവ ജിദ്ദ) 25,000 രൂപ നൽകി.
സേവ ജിദ്ദ മുൻ പ്രസിഡൻറ് മുഹമ്മദ് അലി എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. ജെയിംസിന് കൈമാറി. ചടങ്ങിൽ ഇ. ഉസ്മാൻ, വിത്സൻ, ഷമീർ കരുനെച്ചി എന്നിവർ സംബന്ധിച്ചു. നജീബ് കളപ്പാടൻ, ഷാഹിദ് റഹ്മാൻ, അമീർ എടക്കാടൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

