സൗദിയിലെ മലയാളി സമൂഹത്തിെൻറ സേവനങ്ങൾ നിസ്തുലം: അബു മാത്തൻ ജോർജ്
text_fieldsസൗദിയിലെ സേവനകാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജിന് എൻ.ആർ.കെ ഫോറം യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: 27 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹം അധിവസിക്കുന്ന സൗദി അറേബ്യയിൽ, മുഴുവൻ പൗരന്മാരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യൻ മിഷന് മലയാളി സമൂഹം നൽകിവരുന്ന സേവനങ്ങൾ നിസ്തുലമാണെന്ന് റിയാദ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ഡി.സി.എം) അബു മാത്തൻ ജോർജ് പറഞ്ഞു. സൗദിയിലെ സേവനകാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന്, റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ എൻ.ആർ.കെ. ഫോറത്തിെൻറ നേതൃത്വത്തിൽ ഒലയ്യയിലെ അൽ ഖസർ ഹോളിഡേ ഇൻ ഹോട്ടലിൽ നൽകിയ യാത്രയയപ്പ് ചടങ്ങിൽ നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകളെ പൊതുകാര്യങ്ങളിൽ എൻ.ആർ.കെ. ഫോറം പോലൊരു പ്ലാറ്റ്ഫോമിന് കീഴിൽ കോർത്തിണക്കുന്നത് റിയാദിലെ മലയാളി സംഘടനകളുടെ ഐക്യത്തിെൻറ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് വെങ്കിട്ടയും അലി ആലുവയും ചേർന്ന് ഡി.സി.എമ്മിനെയും, ജലീൽ തിരൂർ, എംബസി കമ്യൂണിറ്റി വെൽഫെയർ കോൺസുലർ വൈ. സാബിറിനെയും പൂച്ചെണ്ട് നൽകി വേദിയിലേക്ക് സ്വീകരിച്ചു. രക്ഷാധികാരി ശിഹാബ് കൊട്ടുകാട് ആമുഖ പ്രഭാഷണം നടത്തി.വെൽഫെയർ കോൺസുലർ വൈ. സാബിർ, സലീം കളക്കര, സൈഗം ഖാൻ, മുഹമ്മദ് സാക്കിയുദ്ദീൻ, റഹ്മാൻ മുനമ്പത്ത്, ഇബ്രാഹിം സുബ്ഹാൻ, ക്ലീറ്റസ് കുന്നുകുഴി, അഡ്വ. അബ്ദുൽ ജലീൽ, കുമ്മിൽ സുധീർ, നാസർ കാരകുന്ന്, പത്മിനി ടീച്ചർ, റഹ്മത്ത് അഷ്റഫ്, വി.കെ. ഷഹീബ, ബിജു മുല്ലശ്ശേരി, ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വിവിധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വേണ്ടിയും വ്യക്തിപരമായും അബു മാത്തൻ ജോർജിന് പൂച്ചെണ്ടുകൾ നൽകിയും പൊന്നാട അണിയിച്ചും ഫലകങ്ങൾ നൽകിയും ആദരിച്ചു. ഫോറത്തിനുവേണ്ടി ജനറൽ കൺവീനർ സുരേന്ദ്രൻ കൂട്ടായി പൊന്നാട അണിയിക്കുകയും ചെയർമാൻ സി.പി. മുസ്തഫ ഫലകം സമ്മാനിക്കുകയും ചെയ്തു. ഡോ. മീരാ മഹേഷ് അവതാരകയായിരുന്നു. ബാലുക്കുട്ടൻ, മുജീബ് ഉപ്പട, നസീർ മുള്ളൂർക്കര എന്നിവർ ആദരം നൽകുന്നവരെ വേദിയിലേക്ക് ക്ഷണിക്കുന്നതിന് നേതൃത്വം നൽകി. ചടങ്ങിൽ എൻ.ആർ.കെ. ഫോറം ജനറൽ കൺവീനർ സുരേന്ദ്രൻ കൂട്ടായി സ്വാഗതവും വൈസ് ചെയർമാൻ ഷുഹൈബ് പനങ്ങാങ്ങര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

