വിദേശ ഉംറ തീർഥാടകർക്ക് സേവനം: ലൈസൻസിന് നിബന്ധനകൾ നിശ്ചയിച്ചു
text_fieldsറിയാദ്: വിദേശത്തു നിന്നുള്ള ഉംറ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നിബന്ധനകൾ ഹജ്ജ് ഉംറ മന്ത്രാലയം നിശ്ചയിച്ചു. ഇത് സംബന്ധിച്ച് പൊതുജനാഭിപ്രായം ശേഖരിക്കുന്നതിനായി മന്ത്രാലയം ‘ഇസ്തിലാഅ്’ പ്ലാറ്റ്‌ഫോമിൽ ആവശ്യകതകൾ പ്രസിദ്ധീകരിച്ചു. സ്ഥാപനം ഒരു ഏക ഉടമസ്ഥാവകാശമോ കമ്പനി നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി രൂപീകരിച്ച കമ്പനിയോ ആയിരിക്കണം.
വാണിജ്യ രജിസ്ട്രേഷനും 5,00,000 റിയാലിൽ കുറയാത്ത മൂലധനവും (പൂർണമായും സൗദികളുടെ ഉടമസ്ഥതയിലുള്ളത്) ഉണ്ടായിരിക്കണം, കൂടാതെ രാജ്യത്തിന് പുറത്തുനിന്നുള്ള തീർഥാടകർക്കും മസ്ജിദുന്നബവി സന്ദർശകർക്കും സേവനങ്ങൾ നൽകുന്നത് കമ്പനിയുടെ പ്രവർത്തനത്തിൽ ഉൾപ്പെടുത്തണം എന്നിവ നിബന്ധനകളിലുൾപ്പെടും. കൂടാതെ സൗദി സെൻട്രൽ ബാങ്ക് അംഗീകരിച്ച ഒരു പ്രാദേശിക ബാങ്ക് നൽകുന്ന 20 ലക്ഷം റിയാലിൽ കുറയാത്ത നിരുപാധികവും അന്തിമവുമായ ബാങ്ക് ഗാരന്റി സമർപ്പിക്കുന്നതും വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.
അംഗീകൃത ലൈസൻസിങ് ആവശ്യകതകളിൽ ഏതെങ്കിലും ഒരു കമ്പനിയോ സ്ഥാപനമോ ലംഘിക്കുകയാണെങ്കിൽ 30 ദിവസത്തിനുള്ളിൽ ലംഘനം പരിഹരിക്കുന്നതുവരെ മന്ത്രാലയത്തിന് ലൈസൻസ് താൽക്കാലികമായി നിർത്തിവെക്കാവുന്നതാണ്. അല്ലാത്തപക്ഷം മന്ത്രാലയത്തിന് ലൈസൻസ് റദ്ദാക്കാവുന്നതാണ്. വ്യക്തികളുടെയോ ഉടമസ്ഥതയിലുള്ളതോ അവർ പങ്കാളികളായതോ ആയ മറ്റൊരു സ്ഥാപനത്തിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് തർക്കമുണ്ടായാൽ ഒരു ഹജ്ജ് സേവന സ്ഥാപനം നടത്തുന്നതിനുള്ള പുതിയ ലൈസൻസ് നൽകാതിരിക്കാൻ മന്ത്രാലയത്തിന് അധികാരമുണ്ടെന്നും വ്യവസ്ഥകളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

