Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ 11 വയസുകാരിയെ...

റിയാദിൽ 11 വയസുകാരിയെ വേലക്കാരി കുത്തിക്കൊന്നു

text_fields
bookmark_border
റിയാദിൽ 11 വയസുകാരിയെ വേലക്കാരി കുത്തിക്കൊന്നു
cancel
camera_alt?????? ??????
റിയാദ്​: റിയാദിൽ 11 വയസുകാരിയെ വേലക്കാരി കുത്തിക്കൊന്നു. സഹോദര​നെയും കുത്തിപ്പരിക്കേൽപിച്ചു. നവാൽ എന്ന്​ പേരുള്ള കുട്ടിയാണ്​ കൊല്ലപ്പെട്ടത്​. നവാലിനെ  രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സഹോദരൻ അലിക്ക് (14) ​ മുറിവേറ്റത്.​  സാരമായി പരിക്കേറ്റ അലി തീവ്ര പരിചരണവിഭാഗത്തിലാണ്​. റിയാദിൽ ബുധനാഴ്​ചയാണ്​ ദാരുണ സംഭവം. മക്കളെ വീട്ടിലാക്കി മാതാവ്​ ജോലിക്ക്​ പോയതായിരുന്നു.  എ​േത്യാപ്യക്കാരിയാണ്​ കുറ്റകൃത്യം ചെയ്​തത്​. അക്രമം കാട്ടിയ ശേഷം ഇവർ റൂമിൽ കയറി ഒളിച്ചു. സഹോദരിയെ വേലക്കാരി ആക്രമിക്കുന്ന വിവരം സഹോദരൻ മാതാവിനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. മാതാവ്​ ഉടൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസ്​ എത്തു​േമ്പാഴേക്കും പെൺകുട്ടി മരിച്ചിരുന്നു.  അലിയെ 14 തവണ വേലക്കാരി കുത്തിയതായി ബന്ധുക്കളെ ഉദ്ധരിച്ച്​ പ്രാദേശിക മാധ്യമം റിപ്പോർട്ട്​ ചെയ്​തു. ഇഖാമയുടെ കാലാവധി തീർന്നതിനാൽ അവരെ നാട്ടിലയക്കാൻ തീരുമാനിച്ചതായിരുന്നു എന്ന്​ കുട്ടികളുടെ പിതാവ്​  അൽ ഖറാനി പറഞ്ഞു. 
മകൾ സ്​പോർട്​സ്​ ക്ലബിൽ ചേർത്തുതരാൻ തന്നോട്​ ആവശ്യപ്പെട്ടിരുന്നു. അതിനുള്ള നടപടികൾ സ്വീകരിച്ചു വരികയായിരുന്നുവെന്നും അൽഖറാനി പറഞ്ഞു.  ഭാര്യയുമായി ബന്ധം വേർപെടുത്തിയതിനാൽ  അൽഖറാനി വേറെയാണ്​ താമസം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nawalcriminal servant
News Summary - servant murdered 11 aged girl in riyad-saudi-gulfnews
Next Story