Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒട്ടിപ്പിടിച്ച തലകൾ...

ഒട്ടിപ്പിടിച്ച തലകൾ വേർപെടുത്തൽ; ശ​സ്ത്ര​ക്രി​യ വിജയകരം

text_fields
bookmark_border
ഒട്ടിപ്പിടിച്ച തലകൾ വേർപെടുത്തൽ; ശ​സ്ത്ര​ക്രി​യ വിജയകരം
cancel
camera_alt

ശസ്ത്രക്രിയക്ക് വിധേയരായ ഈ​ജി​പ്ഷ്യ​ൻ കു​രു​ന്നു​ക​ൾ

സ​ൽ​മ​യും സാ​റ​യും റി​യാ​ദ് കി​ങ് അ​ബ്​​ദു​ല്ല ആ​ശു​പ​ത്രി​യി​ൽ 

റി​യാ​ദ്: ത​ല​ക​ൾ ത​മ്മി​ൽ ഒ​ട്ടി​പ്പി​ടി​ച്ച നി​ല​യി​ൽ ജ​നി​ച്ച ഈ​ജി​പ്ഷ്യ​ൻ ഇ​ര​ട്ട​ക​ളെ സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ന്ന നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ വി​ജ​യ​ക​ര​മാ​യി വേ​ർ​പെ​ടു​ത്തി. റി​യാ​ദി​ലെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കി​ങ് അ​ബ്​​ദു​ല്ല സ്പെ​ഷ​ലി​സ്റ്റ് ഹോ​സ്പി​റ്റ​ലി​ൽ 17 മ​ണി​ക്കൂ​ർ നീ​ണ്ട സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ​ക്ക്​ ശേ​ഷ​മാ​ണ് സ​ൽ​മ​യും സാ​റ​യും വേ​ർ​പെ​ട്ട​ത്. സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്റെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ​യെ​ന്ന് മെ​ഡി​ക്ക​ൽ സം​ഘം ത​ല​വ​നും കി​ങ് സ​ൽ​മാ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യ്ഡ് ആ​ൻ​ഡ് റി​ലീ​ഫ് സെൻറ​ർ സൂ​പ്പ​ർ​വൈ​സ​ർ ജ​ന​റ​ലു​മാ​യ ഡോ. ​അ​ബ്​​ദു​ല്ല അ​ൽ റ​ബീ​അ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ക​ൺ​സ​ൾ​ട്ട​ൻ​റു​മാ​ർ, സ്പെ​ഷ​ലി​സ്​​റ്റു​ക​ൾ, സ​പ്പോ​ർ​ട്ട് സ്റ്റാ​ഫ്, ന​ഴ്സു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന 31 അം​ഗ സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. 2021 ന​വം​ബ​ർ 23നാ​ണ് ഇ​ര​ട്ട​ക​ൾ രാ​ജ്യ​ത്ത് എ​ത്തി​യ​തെ​ന്നും നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്നും ഡോ. ​അ​ൽ റ​ബീ​അ പ​റ​ഞ്ഞു.

പീ​ഡി​യാ​ട്രി​ക് ന്യൂ​റോ സ​ർ​ജ​റി വി​ദ​ഗ്ധ​ൻ ഡോ. ​മു​അ​ത​സിം അ​ൽ-​സൗ​ബി, പ്ലാ​സ്​​റ്റി​ക് സ​ർ​ജ​റി വി​ദ​ഗ്ധ​ൻ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ ഫൗ​സാ​ൻ, പീ​ഡി​യാ​ട്രി​ക് അ​ന​സ്തേ​ഷ്യ വി​ദ​ഗ്ധ​ൻ ഡോ. ​നി​സാ​ർ അ​ൽ സു​ഗൈ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശ​സ്ത്ര​ക്രി​യ സം​ഘം നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​ഴ്ച​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​ക​ളി​ൽ ഒ​ടു​വി​ല​ത്തേ​ത് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് 17 മ​ണി​ക്കൂ​ർ വേ​ണ്ടി​വ​ന്ന​ത്. മൊ​ത്തം ശ​സ്ത്ര​ക്രി​യ​ക്ക് 57 മ​ണി​ക്കൂ​ർ വേ​ണ്ടി​വ​ന്നു.

സൗ​ദി അ​റേ​ബ്യ​യു​ടെ മാ​നു​ഷി​ക സം​രം​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 33 വ​ർ​ഷ​ത്തി​നി​ടെ 23 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 130 സാ​യാ​മീ​സു​ക​ളെ ഇ​ത്ത​ര​ത്തി​ൽ വേ​ർ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ന​ൽ​കി​യ സൗ​ദി നേ​തൃ​ത്വ​ത്തി​നും വി​ദ​ഗ്ധ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​നും ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ ന​ന്ദി അ​റി​യി​ച്ചു. രാ​ജ്യ​ത്തി​​ന്റെ മ​ഹ​ത്താ​യ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച അ​വ​ർ രാ​ജ്യ​ത്തി​ലു​ട​നീ​ളം ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തെ​യും ഉ​ദാ​ര​മാ​യ ആ​തി​ഥ്യ​മ​ര്യാ​ദ​യെ​യും അ​ങ്ങേ​യ​റ്റം വി​ല​മ​തി​ക്കു​ന്ന​താ​യി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiKing Abdullah Specialist Hospital
News Summary - Separation of sticky heads; The surgery was successful
Next Story