Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേർപെട്ട ജമൈക്കൻ സയാമീസ് ഇരട്ടകളായ അസാരിയയുടെ നില തൃപ്തികരം, അസുറ വെൻറിലേറ്ററിൽ

text_fields
bookmark_border
അസുറക്ക്​ ഹൃദയസംബന്ധമായ പ്രശ്നങ്ങളെന്ന്​ ഡോ. റബീഅ
വേർപെട്ട ജമൈക്കൻ സയാമീസ് ഇരട്ടകളായ അസാരിയയുടെ നില തൃപ്തികരം, അസുറ വെൻറിലേറ്ററിൽ
cancel
camera_alt

ജമൈക്കൻ സയാമീസ് ഇരട്ടകളായ അസാരിയയും അസുറയും വേർപ്പെടുംമുമ്പ്

റിയാദ്: രണ്ടാഴ്ച മുമ്പ് റിയാദിലെ ആശുപത്രിയിൽ വേർപെടുത്തൽ ശസ്ത്രക്രിയക്ക് വിധേയമായ ജമൈക്കൻ സയാമീസ് ഇരട്ടകളിൽ അസാരിയയുടെ ആരോഗ്യനില തൃപ്തികരമെന്നും അസുറ വെൻറിലേറ്ററിൽ തന്നെ തുടരുകയാണെന്നും ശസ്ത്രക്രിയ സംഘം മേധാവി ​ഡോ. അബ്​ദുല്ല അൽറബീഅ പറഞ്ഞു. അസുറ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവൾ പീഡിയാട്രിക് ഇൻറൻസീവ് കെയർ യൂനിറ്റിൽ വെൻറിലേറ്ററിലാണെന്നും ആവശ്യമായ മരുന്നുകൾ നൽകുകയാണെന്നും ഡോ. റബീഅ പറഞ്ഞു.

ശസ്​ത്ര​ക്രിയക്ക്​ശേഷം

ജനനം മുതൽ അസൂറക്ക് വലുതായ ഹൃദയവും ദുർബലമായ ഹൃദയപേശികളുമാണുണ്ടായിരുന്നത്​. അവരുടെ ഹൃദയപേശികൾ അതി​​​ന്റെ സാധാരണ ശേഷിയുടെ 20 ശതമാനത്തിൽ താഴെ മാത്രമേ പമ്പ് ചെയ്യുന്നുള്ളൂ. ഇത് ജനനം മുതൽ അവരുടെ ഹൃദയപേശികളെ പിന്തുണയ്ക്കുന്നതിനുള്ള മരുന്നുകൾ നിർദേശിക്കാൻ ഡോക്ടർമാരെ പ്രേരിപ്പിച്ചു. അവളുടെ പ്രായവും ഭാരവും കാരണം ഹൃദയം മാറ്റിവെക്കൽ നിലവിൽ സാധ്യമല്ല. ഇത് അവളുടെ അതിജീവന സാധ്യതയെ കുറക്കും.

ശസ്ത്രക്രിയക്ക്​ മുമ്പും ശേഷവും കുട്ടിയുടെ മതാവിനോട് മെഡിക്കൽ സംഘം ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്നും അവർ മെഡിക്കൽ തീരുമാനം അംഗീകരിച്ചുവെന്നും അൽറബീഅ പറഞ്ഞു. മറ്റൊരു ഇരട്ടയായ അസാരിയുടെ ആരോഗ്യനില തൃപ്തികരമാണ്. പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് അവളെ ഡിസ്ചാർജ് ചെയ്തു. അവളുടെ എല്ലാ ആരോഗ്യ സൂചകങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചെത്തി. ഇപ്പോൾ അവൾ സാധാരണ ഭക്ഷണം കഴിക്കുകയും ഇടപഴകുകയും ചെയ്യുന്നു. അടുത്ത് തന്നെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യാനാകുമെന്നും അൽറബീഅ കൂട്ടിച്ചേർത്തു.

ജമൈക്കൻ സയാമീസ് ഇരട്ടകളായ അസാരിയയുടെയും അസുറയുടെയും ശസ്ത്രക്രിയ ഈ മാസം 13-നാണ് റിയാദിലെ കുട്ടികൾക്കായുള്ള കിങ് അബ്​ദുല്ല സ്പെഷലിസ്​റ്റ്​ ആശുത്രിയിൽ നടന്നത്. അഞ്ച് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് ശേഷമാണ് ഇരട്ടകളെ വേർപ്പെടുത്തിയത്.

25 സ്പെഷലിസ്​റ്റുകൾ അടങ്ങുന്ന മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. സയാമീസ് ഇരട്ടകളെ വേർപെടുത്തതിനായുള്ള സൗദി പ്രോഗ്രാമിന് കീഴിൽ നടത്തിയ 67-ാമത്തെ ശസ്ത്രക്രിയയായിരുന്നു ഇത്. കഴിഞ്ഞ 35 വർഷത്തിനിടെ 28 രാജ്യങ്ങളിൽനിന്നുള്ള 152 സയാമീസ് ഇരട്ടകളുടെ കേസുകൾ പരിഗണിക്കുകയും ആവശ്യമായ പരിചരണം നൽകുകയും ചെയ്​തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Separated Jamaican conjoined twins Azaria in stable condition, Azura on ventilator
Next Story