സൗമ്യ വിജയിനും കുടുംബത്തിനും കുടുംബവേദി യാത്രയയപ്പ്
text_fieldsനാട്ടിലേക്ക് മടങ്ങുന്ന സൗമ്യ വിജയിനും കുടുംബത്തിനും നവയുഗത്തിന്റെ ഉപഹാരം ശരണ്യ ഷിബുവും പത്മനാഭൻ മണിക്കുട്ടനും ചേർന്ന് നൽകുന്നു
ദമ്മാം: സൗദി അറേബ്യയിലെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി ദമ്മാം മേഖല കുടുംബവേദി സെക്രട്ടറി സൗമ്യ വിജയിനും കുടുംബത്തിനും നവയുഗം കുടുംബവേദി യാത്രയയപ്പ് നൽകി.
ദമ്മാം ഓഫിസിൽ നടന്ന ലളിതമായ ചടങ്ങിൽ കുടുംബവേദി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ശരണ്യ ഷിബുവും പ്രസിഡന്റ് പത്മനാഭൻ മണിക്കുട്ടനും ചേർന്ന് നവയുഗത്തിന്റെ ഉപഹാരം സൗമ്യ വിജയിനും കുടുംബത്തിനും കൈമാറി. മഞ്ജു മണിക്കുട്ടൻ, ഷിബുകുമാർ, ഗോപകുമാർ അമ്പലപ്പുഴ, അനീഷ കലാം, തമ്പാൻ നടരാജൻ, ഷീബ സാജൻ, റഹീം അലനല്ലൂർ, നസീം, ജേക്കബ് ഉതുപ്പ്, സാബു വർക്കല, സുറുമി നസീം, സരള ജേക്കബ് എന്നിവർ പങ്കെടുത്തു.

