നാസർ മണ്ണാർക്കാടിന് യാത്രയയപ്പ് നൽകി
text_fieldsഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗം നാസർ മണ്ണാർക്കാടിന് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: പ്രവാസം മതിയാക്കി നാട്ടിലേക്കു പോകുന്ന ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗം നാസർ മണ്ണാർക്കാടിന് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി.
ബത്ഹയിലെ അപ്പോളോ ഡി മോറോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മുഹമ്മദലി മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള നാട്ടിലേക്ക് പോകുന്ന നാസർ മണ്ണാർക്കാടിന് സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം കൈമാറി. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, യഹ്യ കൊടുങ്ങലൂർ, നവാസ് വെള്ളിമാട്കുന്ന്, റസാഖ് പൂക്കോട്ടുംപാടം, മജീദ് ചിങ്ങോലി, ഷാനവാസ് മുനമ്പത്ത്, നിഷാദ് ആലംകോട്, നൗഷാദ് ആലുവ, ബാലു കുട്ടൻ, അബ്ദുൽ കരീം കൊടുവള്ളി, ഷിജു കോട്ടയം, വിൻസൻറ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും യഹ്യ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.

