മുഹമ്മദ് കുട്ടി കാളൂരിന് യാത്രയയപ്പ്
text_fieldsറിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വിജയാരവം നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ഉസ്മാൻ അലി പലത്തിങ്ങൽ
ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: രണ്ടു പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമ്മാം വാഴക്കാട് വെൽഫെയർ സെന്ററിന്റെ സജീവ പ്രവർത്തകൻ മുഹമ്മദ് കുട്ടി കാളൂരിന് സെന്റര്‍ ഭാരവാഹികൾ യാത്രയയപ്പ് നൽകി.
ദമ്മാം ഇസ്കാനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് ഷബീർ ആക്കോട് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ മുജീബ് കളത്തിൽ, ടി.കെ.കെ. ഹസൻ, യു.കെ. നിജിൽ, ടി.കെ. ഹമീദ്, ടി.കെ. ഷാഹിർ, ഇ.കെ. ജബ്ബാർ, ടി.കെ. നിജില്‍ എന്നിവർ സംസാരിച്ചു. മുഹമ്മദ് കുട്ടി കാളൂർ മറുപടി പ്രസംഗം നടത്തി. സെന്ററിന്റെ ഉപഹാരം ഷബീർ ആക്കോട് മുഹമ്മദ് കുട്ടി കാളൂരിന് സമ്മാനിച്ചു.

