Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൈഷ്ണവം വിനോദിന് ഹസ്സ ഒ.ഐ.സി.സി യാത്രയയപ്പ് നൽകി
text_fieldsbookmark_border
പ്രവാസം കഴിഞ്ഞ് മടങ്ങുന്ന വൈഷ്ണവം വിനോദിനുള്ള ഒ.ഐ.സി.സി ഉപഹാരം ഫൈസൽ വാച്ചാക്കൽ കൈമാറുന്നു
അൽഅഹ്സ്സ: 22 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അൽഅഹ്സ്സ ഒ.ഐ.സി.സി എക്സിക്യൂട്ടിവ് അംഗം തിരുവനന്തപുരം തിരുമല പെരുകാവ് സ്വദേശി വൈഷ്ണവം വിനോദിന് ഒ.ഐ.സി.സി അൽഅഹ്സ്സ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. സൽക്കാരയിൽ നടന്ന ചടങ്ങിൽ വിനോദിനുള്ള ഉപഹാരം ചെയർമാൻ ഫൈസൽ വാച്ചാക്കൽ കൈമാറി. ഫൈസൽ വാച്ചാക്കൽ, ഉമർ കോട്ടയിൽ, ശാഫി കുദിർ, ലിജു വർഗീസ്, റഷീദ് വരവൂർ, ഷിബു സുകുമാരൻ, ഷുക്കൂർ കൊല്ലം, ശ്യാം എന്നിവർ സംസാരിച്ചു. കൺവീനർ നവാസ് കൊല്ലം സ്വാഗതവും വിനോദ് വൈഷ്ണവം നന്ദിയും പറഞ്ഞു.
Next Story

