േഡാ. സെൽവ: സൗദിയുടെ ലോകോത്തര മുഖം
text_fieldsആഗോള തലത്തിൽ സൗദിയുടെ അഭിമാനം വാനോളമുയർത്തിയ വ്യക്തിത്വമാണ് േഡാ. സെൽവ അൽ ഹസ്സയുടേത്. അത്യുന്നത പദവികളിലിരിക്കുേമ്പാഴും സാധാരണ മനുഷ്യരുടെ കാര്യങ്ങളിലുള്ള മനസ്സലിവും സമൂഹത്തിെൻറ നൻമക്കായുള്ള നിതാന്ത പഠനങ്ങളും ഗവേഷണങ്ങളുമാണ് ഇൗ കണ്ണ് ഡോക്ടർക്ക് എണ്ണമറ്റ അന്താരാഷ്ട്ര ബഹുമതികൾ നേടിക്കൊടുത്തത്. ഏറ്റവുമൊടുവിൽ സ്വിറ്റ്സർലൻറിലെ ഫ്രാങ്ക്ലിൻ യൂണിവേഴ്സിറ്റിയുടെ അത്യുന്നത പുരസ്കാരമായ ‘ഡോക്ടർ ഒാഫ് ഹ്യുമാനിറ്റി’ അവാർഡ് ഡോ. സെൽവയെ തേടിയെത്തി. ആരോഗ്യ^ ജീവകാരുണ്യ മേഖലയിലെ സമഗ്ര സംഭാവനയാണ് അവരെ പുരസ്കാരത്തിന് അർഹയാക്കിയത്. 2013^ൽ അബ്ദുല്ല രാജാവിെൻറ ഭരണകാലത്ത് സൗദി അറേബ്യയുടെ ഉന്നതസഭയായ ശൂറ കൗൺസിലിലേക്ക് ആദ്യമായി വനിതകളെ തെരഞ്ഞെടുത്തപ്പോൾ പ്രഥമ പേര് ഡോ. െസൽവയുടേതായിരുന്നു. അറബ് ലോകത്തെ എറ്റവും സ്വാധീനശക്തിയുള്ള വനിതകളിൽ മുൻനിരക്കാരി.
റിയാദ് കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻറ് റിസർച്ച് സെൻററിലെ ഒപ്താൽമോളജി വിഭാഗം മേധാവിയാണിവർ. ലോകോത്തരനിലവാരമുള്ള കണ്ണ് ചികിൽസ സൗദിയിലെത്തിച്ചു. അമേരിക്കയിലെ വിൽമർ ഒപ്താൽമോളജി ഇൻസ്റ്റിറ്റ്യുട്ടിലെ അസോസിയേറ്റ് പ്രഫസർ ആയി ദീർഘകാലം പ്രവർത്തിച്ചു. സൗദി ആരോഗ്യവകുപ്പിലെ ഉപദേഷ്ടാവ്, കിങ് ഫൈസൽ േഹാസ്പിറ്റൽ ആൻറ് റിസർച്ച് സെൻററിലെ മെഡിക്കൽ അഡ്വൈസറി കൗൺസിലിലെ ആദ്യവനിത, സൗദി ഒപ്താൽമോളജിക് സൊസൈറ്റിയിലെ ആദ്യ വനിത ഡോക്ടർ, സൊസൈറ്റിയുടെ തുടർവിദ്യാഭ്യാസ പരിപാടി ചെയർപേഴ്സൺ, ജേർണൽ എഡിറ്റർ തുടങ്ങി ഒട്ടനവധി പദവികൾ.
ഫോബ്സ് ഇൻറർനാഷനൽ മാഗസിൻ ‘മോസ്റ്റ് പവർഫുൾ അറബ് വുമൺ’ ആയി തുടർച്ചയായി രണ്ട് തവണ തെരഞ്ഞെടുത്തു. പാരീസിലെ അറബ് വുമൺ സ്റ്റഡി സെൻറർ ‘അറബ് വുമൺ ഒാഫ് ദ ഇയർ’ ആയി 2005^ൽ ഡോ. സൽവയെ തെരഞ്ഞെടുത്തു. ബ്രിട്ടൺ 2007^ൽ ‘ഇൻറർനാഷനൽ ഹെൽത്ത് പ്രഫഷനൽ ഒാഫ് ദ ഇയർ’ ആയി തെരഞ്ഞെടുത്തു. സൗദിക്കകത്തും പുറത്തും എണ്ണമറ്റ ആദരവുകളും പുരസ്കാരങ്ങളും. എഡിൻ ബർഗിലെ റോയൽ കോളജ് ഒാഫ് സർജൻസ് ഫെേലാ, യു.എസ്.എയിലെ ജോൺസ് ഹോപ്കിൻസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഫെലോ. വാഷിങ്ടണിലെ ആംഡ് ഫോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പാതോളജി ഫെലോഷിപ്പ്. കണ്ണ് ചികിൽസയുമായി ബന്ധപ്പെട്ട 38 അന്താരാഷ്ട്ര പ്രബന്ധങ്ങൾ, നാല് കനപ്പെട്ട പുസ്തകങ്ങൾ, യു. എസ്.എയിൽ മാത്രം 294 പ്രഭാഷണങ്ങൾ, മറ്റ് അന്താരാഷ്ട്ര േവദികളിൽ നൂറ് കണക്കിന് അക്കാദമിക് പ്രഭാഷണങ്ങൾ, 250^ൽ പരം ദേശീയ അന്തർദേശീയ മാധ്യമ അഭിമുഖങ്ങൾ.... എണ്ണിയാലും പറഞ്ഞാലും തീരാത്തത്ര ആഗോള നേട്ടങ്ങൾ.
അത്യപൂർവ ശസ്ത്രക്രിയകൾ, ചികിൽസകൾ എന്നിവയെല്ലാം ഇൗ ഗവേഷകയുടെ നേതൃത്വത്തിൽ സൗദിയിൽ നടന്നു. പാരമ്പര്യമായി കണ്ണിന് ലഭിക്കുന്ന വൈകല്യം ചികിൽസിച്ച് മാറ്റാമെന്ന ഡോ.സെൽവയുടെ കണ്ടെത്തൽ സൗദിയിലെ ചികിൽസാ മേഖലയിൽ വലിയ വിപ്ലവമുണ്ടാക്കി. ഗവേഷണ തൽപരതായാണ് ഇൗ സൗദി വനിതയെ ലോകപ്രശസ്തയാക്കിയത്. നേട്ടങ്ങളുടെ കൊടുമുടിയിൽ കഴിയുേമ്പാഴും രാജ്യത്തിെൻറ സംസ്കാരത്തിെൻറയും പാരമ്പര്യത്തിെൻറയും സമ്പന്നമായ സവിശേഷതകളെ ലോക വേദികളിലെല്ലാം അവർ ഉയർത്തിക്കാട്ടുന്നു. കുട്ടിക്കാലം ടക്സണിലായിരുന്നു. ഹൈസ്കൂൾ പഠനം പൂർത്തിയായത് റിയാദിൽ. കിങ് സഉൗദ് യൂണിവേഴ്സിറ്റിയിൽ മെഡിസിൻ പഠനം. ഭർത്താവ് വാഷിങ് ടൺ സൗദി എംബസിയിലെ ഉദ്യോഗസ്ഥനായതിനാൽ വീണ്ടും ജീവിതം വിദേശത്തേക്ക്. അതിനിടെ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ തുടർപഠനം. വീണ്ടും റിയാദിലെത്തി കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ സേവനം. അവിടെ വകുപ്പ്മേധാവിയായ ആദ്യവനിത. പ്രബന്ധങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ‘ഡുആൻസ്’. ജൻമനായുള്ള കണ്ണുരോഗം സംബന്ധിച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
