Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദയിൽ വെ​ൻ​ഡി​ങ്​...

ജി​ദ്ദയിൽ വെ​ൻ​ഡി​ങ്​ മെ​ഷീ​നു​ക​ൾ വ​ഴി എ​ന​ർ​ജി ഡ്രി​ങ്ക്, പു​ക​യി​ല ഉ​ൽ​പ​ന്ന വി​ൽ​പ​ന​ക്ക്​ നി​യ​ന്ത്ര​ണം

text_fields
bookmark_border
vending machine
cancel

ജി​ദ്ദ: സ്വ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന​ (വെ​ൻ​ഡി​ങ്)​ മെ​ഷീ​നു​ക​ൾ വ​ഴി എ​ന​ർ​ജി ഡ്രി​ങ്കു​ക​ളു​ടെ​യും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ൽ​പ​ന​ക്ക്​ നി​യ​ന്ത്ര​ണം ഏ​​ർ​പ്പെ​ടു​ത്തി മു​നി​സി​പ്പ​ൽ ഗ്രാ​മ മ​ന്ത്രാ​ല​യം. നാ​ലു ത​രം​ സ്ഥ​ല​ങ്ങ​ളി​ൽ ഈ ​മെ​ഷീ​നു​ക​ൾ സ്ഥാ​പി​ച്ച്​ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​ണ്​​ വി​ല​ക്ക്.

ട്രാ​ഫി​ക് സി​ഗ്​​ന​ലു​ക​ൾ​ക്ക്​ സ​മീ​പം, പ്ര​ധാ​ന റോ​ഡു​ക​ൾ​ക്ക്​ സ​മീ​പം, അ​പ​ക​ട​ക​ര​മാ​യ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തും മ​ലി​ന​ജ​ലം ഒ​ഴു​കു​ന്ന​തു​മാ​യ തു​റ​ന്ന സ്ഥ​ല​ങ്ങ​ൾ​ക്ക്​ സ​മീ​പം, ര​ണ്ട്​ മീ​റ്റ​ർ അ​ക​ല​ത്തി​നു​ള്ളി​ൽ ചൂ​ടും തീ​യു​മു​ള്ള സ്ഥ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ​​വെ​ൻ​ഡി​ങ്​ മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ വി​ല​ക്ക്.

എ​ന്നാ​ൽ പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​പാ​ർ​ക്കു​ക​ൾ, ഇ​വ​ൻ​റു​ക​ൾ, സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ, വാ​ണി​ജ്യ​തെ​രു​വു​ക​ൾ, സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, മു​നി​സി​പ്പ​ൽ കേ​ന്ദ്ര​ങ്ങ​ൾ, ബ​ല​ദി​യ ത​ട്ടു​​ക​ട​ക​ൾ, പൊ​തു​ഗ​താ​ഗ​ത സ്​​റ്റേ​ഷ​നു​ക​ൾ, ഷോ​പ്പി​ങ്​ മാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സെ​ൽ​ഫ്​ സ​ർ​വി​സ്​ വെ​ൻ​ഡി​ങ്​ മെ​ഷീ​നു​ക​ൾ​ക്ക്​ അ​നു​മ​തി​യു​ണ്ടെ​ന്നും ‘ഇ​തി​ലാ​അ്​’ പ്ലാ​റ്റ്‌​ഫോ​മി​ലു​ടെ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ, മെ​ഷീ​നു​ക​ൾ വ​ഴി വി​ൽ​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ രാ​ജ്യ​ത്ത്​ വി​ൽ​പ​നാ​നു​മ​തി​യു​ള്ള​വ​യാ​വ​ണം. വ്യാ​പാ​ര വ്യ​സ്ഥ​ക​ൾ​ക്ക്​ അ​നു​സൃ​ത​വു​മാ​ക​ണം.

ഉ​ൽ​പ​ന്ന​ങ്ങ​ൾ ഗു​ണ​നി​ല​വാ​ര​മു​ള്ള​വ​യാ​യി​രി​ക്ക​ണം. കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​വ​രു​ത്.

വൈ​ക​ല്യ​ങ്ങ​ളും കേ​ടു​പാ​ടു​ക​ളും ഉ​ണ്ടാ​വ​രു​ത്. വ്യാ​ജ​മാ​യി നി​ർ​മി​ക്ക​പ്പെ​ട്ട​വ​യും ആ​വ​രു​ത്. ഉ​ൽ​പ​ന്ന​ത്തി​ന് തി​രി​ച്ച​റി​യ​ൽ കോ​ഡ്​ ഉ​ണ്ടാ​യി​രി​ക്കു​ക​യും വേ​ണം.

ഉ​പ​ഭോ​ക്താ​വി​ന് ന​ൽ​കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കു​ക, കാ​ഴ്ച​വൈ​ക​ല്യ​ങ്ങ​ൾ കു​റ​ക്കു​ക, ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി​യു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ക, ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന് സം​ഭാ​വ​ന ചെ​യ്യു​ക, സ്വ​യം സേ​വ​ന യ​ന്ത്ര​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഏ​കീ​ക​രി​ക്കു​ക എ​ന്നി​വ​യാ​ണ്​ നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RestrictionsVending MachineSellingSaudi Arabia News
News Summary - Selling restriction on Energy drink and tobacco products through vending machines
Next Story