സീഫ് ‘ചാറ്റ് & ചിൽ’ ഫാമിലി മീറ്റ്: ആവേശമായി പായസ മത്സരവും കലാവിരുന്നും
text_fieldsസൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് ഫെഡറേഷൻ ‘ചാറ്റ് & ചിൽ’ ഫാമിലി മീറ്റ്
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ സൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് ഫെഡറേഷൻ (സീഫ്) സംഘടിപ്പിച്ച ‘ചാറ്റ് & ചിൽ’ ഫാമിലി മീറ്റ് ശ്രദ്ധേയമായി.പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേറ്റ ശേഷം സംഘടിപ്പിച്ച ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു ഇത്.ഷജീർ പട്ടുറുമാലിെൻറ നേതൃത്വത്തിൽ പ്രവിശ്യയിലെ പ്രമുഖ കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ സംഗമത്തിന് മിഴിവേകി. കലാപരിപാടികൾക്ക് പുറമെ മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ കായിക മത്സരങ്ങളും വിഭവസമൃദ്ധമായ അത്താഴ വിരുന്നും ഒരുക്കിയിരുന്നു.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പായസ മത്സരം സന്ദർശകർക്കിടയിൽ ഏറെ കൗതുകമുണർത്തി. സുബീന മുനീർ (ഒന്നാം സ്ഥാനം), ദീജു കരീം (രണ്ടാം സ്ഥാനം), എലിസബത്ത് ജോൺ (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. വിജയികൾക്കുള്ള സമ്മാനങ്ങൾ സീഫ് എക്സിക്യൂട്ടീവ് അംഗങ്ങളും പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളും ചേർന്ന് വിതരണം ചെയ്തു.
സീഫ് വനിതാ വിങ് അംഗം ഹന്നത് സിയാർ പരിപാടിയുടെ അവതാരകയായിരുന്നു. രക്ഷാധികാരികളായ ജോയ് ഡിസിൽവ, ജെറീഷ്, പ്രസിഡൻറ് ഫൈസൽ വെള്ളാഞ്ഞി, ജനറൽ സെക്രട്ടറി സീതി മൂവാറ്റുപുഴ, പ്രോഗ്രാം കോഓഡിനേറ്റർ അൻവർ ചെമ്പറക്കി, അബു അമ്പാടൻ, ഫൈസൽ ആച്ചേരി, അനൂബ് ബഷീർ, അർഷാദ് പെരുമ്പാവൂർ, കരീം കീമോ, ജമാൽ മൊയ്ദീൻ, നിഷാജ്, സജീർ കോട്ടയിൽ, കബീർ വാഴക്കുളം, കരീം മുളവൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

