ദമ്മാമിൽ ‘സീഫ് എജുക്കേഷണൽ എക്സലൻസ് അവാർഡ്’ വിതരണവും അനുസ്മരണ സമ്മേളനവും നടന്നു
text_fieldsസീഫ് എക്സലൻസ് അവാർഡ് വിതരണവും അനുസ്മരണ സമ്മേളനവും
ദമ്മാം: സീഫ് കുടുംബാംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ 2025-26 അധ്യയന വർഷത്തെ ‘സീഫ് എജുക്കേഷണൽ എക്സലൻസ് അവാർഡ്’ വിതരണവും അനുസ്മരണ സമ്മേളനവും ദമ്മാമിൽ നടന്നു. ആക്ടിങ് പ്രസിഡൻറ് അബൂബക്കർ അമ്പാടൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സ്കൂൾ ഹെഡ്മിസ്ട്രസും അഡ്മിനിസ്ട്രേറ്ററുമായ സബീന മുഹമ്മദ് സാജിദ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള എക്സലൻസ് അവാർഡുകളും സ്നേഹോപഹാരങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി. കുഞ്ഞബ്ദുല്ല ഉമറിന് (അൽസാമിൽ) ചടങ്ങിൽ യാത്രയയപ്പ് നൽകി.
അന്തരിച്ച നടൻ സലിം കുമാർ, സീഫ് അംഗങ്ങളായിരുന്ന മുസ്തഫ, റഷീദ് എന്നിവരുടെ വേർപാടിൽ യോഗം ആദരാഞ്ജലികൾ അർപ്പിക്കുകയും അവരുടെ സ്മരണകൾ പുതുക്കുകയും ചെയ്തു. ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം സുഫിൽ തോമസ്, അധ്യാപിക റീന അജിത്, ആശ്രയ മൂവാറ്റുപുഴ പ്രസിഡൻറ് മൈതീൻ പനക്കൽ, പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ പ്രസിഡൻറ് ലിൻസൺ ദേവസി, സീഫ് രക്ഷാധികാരികളായ ജോയ് ഡിസിൽവ, ജെറീഷ് മുഹമ്മദ്, ചാരിറ്റി കൺവീനർ മണിക്കുട്ടൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പരിപാടിയുടെ ഹന്നത് സിയാർ അവതാരകയായി. അൻവർ ചെമ്പറക്കി, അർഷാദ് പെരുമ്പാവൂർ, ജമാൽ മൊയ്തീൻ, കരീം മുളവൂർ, അനൂബ് ബഷീർ, സജീർ കോട്ടയിൽ, അഭിലാഷ്, നിഷാജ് മൂവാറ്റുപുഴ, കരീം കീമോ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സീതി അലികുഞ്ഞ് സ്വാഗതവും ട്രഷറർ സണ്ണി ദേവസ്സി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

