Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാജ്യത്തെ സുരക്ഷാ...

രാജ്യത്തെ സുരക്ഷാ സ്ഥിതി തൃപ്തികരമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം; കിംവദന്തികൾക്കെതിരെ കർശന മുന്നറിയിപ്പ്

text_fields
bookmark_border
രാജ്യത്തെ സുരക്ഷാ സ്ഥിതി തൃപ്തികരമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം; കിംവദന്തികൾക്കെതിരെ കർശന മുന്നറിയിപ്പ്
cancel

റിയാദ്: പ്രാദേശികമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ നില പൂർണമായും തൃപ്തികരമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ദൈനംദിന ജീവിതം സാധാരണ നിലയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തിനുള്ളിൽ കഴിയുന്ന സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ സുരക്ഷാ-സേവന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി വിവിധ സുരക്ഷാ വിഭാഗങ്ങൾ 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിച്ചുവരികയാണെന്ന് മന്ത്രാലയം അറിയിച്ചു. സന്ദർശകരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

വ്യാജവാർത്തകൾക്കെതിരെ ജാഗ്രത

സമൂഹമാധ്യമങ്ങൾ വഴിയോ അല്ലാതെയോ കിംവദന്തികളും സ്ഥിരീകരിക്കാത്ത വീഡിയോകളും പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങൾക്ക് മന്ത്രാലയം കർശന നിർദേശം നൽകി. ഇത്തരം പ്രവണതകൾക്കെതിരെ ജാഗ്രത പാലിക്കണം. വിവരങ്ങൾക്കും അറിയിപ്പുകൾക്കുമായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudhi arabiaIran US TensionsIran Israel Tensions
News Summary - Security situation in the country is satisfactory, says Home Ministry; strict warning issued against rumors
Next Story