Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമതേതര ഐക്യനിര...

മതേതര ഐക്യനിര അനിവാര്യം -ഉനൈസ കെ.എം.സി.സി

text_fields
bookmark_border
മതേതര ഐക്യനിര അനിവാര്യം -ഉനൈസ കെ.എം.സി.സി
cancel
camera_alt

ഉ​നൈ​സ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ‘എ​ക്സ്പാ​റ്റ്-2022’ കു​ടും​ബ​സം​ഗ​മം മ​ദീ​ന കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ശ​രീ​ഫ് കാ​സ​ർ​കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ഉനൈസ: ഭരണഘടനയെ അട്ടിമറിക്കുകയും എക സിവിൽകോഡ് നടപ്പാക്കാനുള്ള നടപടികളിലേക്ക് ഭരണകൂടം നീങ്ങുകയും ചെയ്ത സാഹചര്യത്തിൽ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ മതേതര ഐക്യനിര ഉയർന്നുവരേണ്ടതുണ്ടെന്ന് കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ അഭിപ്രായമുയർന്നു.

'എക്സ്പാറ്റ് മീറ്റ് -2022' എന്ന പേരിൽ സംഘടിപ്പിച്ച സംഗമം മദീന കെ.എം.സി.സി പ്രസിഡന്റ്‌ ശരീഫ് കാസർകോട് ഉദ്ഘാടനം ചെയ്തു. ആദിൽ അഷ്റഫ് ഖിറാഅത്ത് നടത്തി. റഊഫ് പട്ടാമ്പി സന്ദേശഗാനം ആലപിച്ചു. പ്രസിഡന്റ് ജംഷീർ മങ്കട അധ്യക്ഷത വഹിച്ചു. മൂന്നു സെഷനുകളിലായി സംഘടിപ്പിച്ച പരിപാടിയിൽ ഉനൈസയിലെ ബഹുമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.

സ്ത്രീകൾക്കും കുട്ടികൾക്കുമായി വെവ്വേറെ മത്സരങ്ങളും സംഘടിപ്പിച്ചു. പുരുഷവിഭാഗം വടംവലി മത്സരത്തിൽ മിദ്നബ്, അൽറസ് ഏരിയ കമ്മിറ്റികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. അൽറസ് കമ്മിറ്റിയാണ് ഓവറോൾ ചാമ്പ്യൻ. 'പ്രവാസം എങ്ങനെ രോഗമുക്തമാക്കാം' എന്ന വിഷയത്തിൽ ഡോ. ലൈജു, ഡോ. സിനിമോൾ എന്നിവർ ക്ലാസുകൾ നയിച്ചു. അവസാന സെഷൻ ആരംഭിച്ചത് സ്റ്റാർ സിങ്ങർ ഫെയിം ആസിഫ് കാപ്പാട് നയിച്ച ഇശൽ സന്ധ്യയോടെയായിരുന്നു. ഗ്ലോബൽ കെ.എം.സി.സി മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുത്ത അഷ്‌റഫ്‌ മേപ്പാടിക്ക് വൈസ് പ്രസിഡന്റ്‌ ഷമീർ ഫറോക്ക് പൊന്നാട അണിയിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നജ്മുദ്ദീൻ വയനാട്, അൻഷാദ് അമ്മിനിക്കാട്, ഖാജാഹുസൈൻ കോണിക്കഴി, നസീർ കൊല്ലായി, യഅ്ക്കൂബ് കൂരാട്, സുലൈമാൻ ബദായ എന്നിവർ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ അബ്ദുൽ ബാസിത് വാഫി പരിപാടികൾ നിയന്ത്രിച്ചു. സെക്രട്ടറി ഹനീഫ ഒതായി സ്വാഗതവും ട്രഷറർ അഷ്‌റഫ്‌ മേപ്പാടി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - Secular unity is essential - Unaisa KMCC
Next Story