Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്​ രജിസ്​​ട്രേഷൻ...

ഹജ്ജ്​ രജിസ്​​ട്രേഷൻ രണ്ടാംഘട്ട നടപടികൾ നാളെ മുതൽ

text_fields
bookmark_border
ഹജ്ജ്​ രജിസ്​​ട്രേഷൻ രണ്ടാംഘട്ട നടപടികൾ നാളെ മുതൽ
cancel

ജിദ്ദ: ഹജ്ജ്​ രജിസ്​​ട്രേഷനുള്ള രണ്ടാംഘട്ട നടപടികൾ വെള്ളിയാഴ്​ച മുതൽ ആരംഭിക്കുമെന്ന്​ ഹജ്ജ്​ ഉംറ മ​ന്ത്രാലയം അറിയിച്ചു. അപേക്ഷ സ്വീകരിച്ചതായി ​സന്ദേശം ലഭിച്ചവരാണ്​ പാക്കേജ്​ തെരഞ്ഞെടുക്കുന്നതടക്കമുള്ള​ രണ്ടാംഘട്ട നടപടികൾ പൂർത്തിയാക്കേണ്ടത്​. വെള്ളിയാഴ്​ച ഉച്ചക്ക്​ ഒരു മണിക്കാണ്​ രണ്ടാംഘട്ട നടപടികൾ ആരംഭിക്കുക. ഹജ്ജിന്​ തെരഞ്ഞെടുത്ത ആളുകളുടെ പേരുകൾ പ്രഖ്യാപിക്കുന്ന ഘട്ടമാണിത്​.

പാക്കേജുകൾ തെരഞ്ഞെടുക്കുന്നതിനും നിശ്ചിത ഫീസ്​ അടക്കുന്നതിനും ബാക്കി നടപടികൾ പൂർത്തിയാക്കുന്നതിനും തെരഞ്ഞെടുക്കപ്പെടുന്നവരുടെ ​മൊബൈലുകളിലേക്ക്​ ടെക്​സ്​റ്റ്​ സന്ദേശങ്ങൾ അയക്കും. ബുധനാഴ്​ച രാത്രി 10​നാണ്​​ ആദ്യഘട്ട രജിസ്​ട്രേഷൻ നടപടികൾ അവസാനിച്ചത്​. 10 ദിവസം നീണ്ടു നിന്ന ആദ്യഘട്ട രജിസ്​ട്രേഷൻ കാലയളവിൽ 5,58,200 ​​പേർ രജിസ്​റ്റർ ചെയ്​തതായാണ്​ വിവരം. ഇതിൽ 59 ശതമാനം പുരുഷന്മാരും 41 ശതമാനം സ്​ത്രീകളുമാണ്​. 38 ശതമാനം 31 നും 40 നുമിടയിൽ പ്രായമുള്ളവരും 26 ശതമാനം 21 നും 30 നുമിടയിൽ പ്രായമുള്ളവരും 20 ശതമാനം 41നും 50 നുമിടയിൽ പ്രായമുള്ളവരും 11 ശതമാനം 51 നും 60നുമിടയിൽ പ്രായമുള്ളവരും മൂന്ന്​ ശതമാനം 20 വയസ്സിനു മുകളിലുള്ളവരും രണ്ട്​​ ശതമാനം 60 വയസ്സിനു മുകളിലുള്ളവരുമാണ്​.

കോവിഡ്​ സാഹചര്യത്തിൽ ആഭ്യന്തര തീർഥാടകർക്ക്​ മാത്രമാക്കിയ ഇത്തവണത്തെ ഹജ്ജ്​ കർമത്തിന്​ പൗരന്മാരിൽ നിന്നും രാജ്യത്തെ വിദേശികളിൽ നിന്നും 60,000 പേർക്കാണ്​ അവസരം നൽകുന്നത്​. കഴിഞ്ഞ അഞ്ച്​ വർഷത്തിനിടയിൽ ഹജ്ജ്​ കർമം നടത്താത്തവർക്ക് മുൻഗണന നൽകുമെന്ന് ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajj registrationHajj
News Summary - second phase of Hajj registration starts from tomorrow
Next Story