സയൻസ് ഇന്ത്യ ഫോറം : വിജ്ഞാനം പകർന്ന് രണ്ടാമത് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്
text_fieldsസയൻസ് ഇന്ത്യ ഫോറം സൗദി ഘടകത്തിെൻറ രണ്ടാമത് ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ മുഖ്യാതിഥിയായ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ ശ്രീരാം പ്രസാദ് സംസാരിക്കുന്നു
റിയാദ്: ശാസ്ത്ര സാേങ്കതിക രംഗത്തെ നൂതന പരീക്ഷണങ്ങളടക്കം വിജ്ഞാനങ്ങളുടെ പുതിയ വാതായനങ്ങൾ കുട്ടികൾക്കു മുന്നിൽ തുറന്നിട്ട് സയൻസ് ഇന്ത്യ ഫോറം സൗദി ഘടകത്തിെൻറ രണ്ടാമത് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്. കോവിഡ് പശ്ചാത്തലത്തിൽ വെർച്വലായി സംഘടിപ്പിച്ച പരിപാടിക്ക് സയൻസ് ഇന്ത്യ ഫോറം പ്രതിനിധികൾ നേതൃത്വം നൽകി.
സൗദിയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, സയൻസ് കോഒാഡിനേറ്റർമാർ തുടങ്ങിയവർ പെങ്കടുത്തു. പരിപാടിയിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ ശ്രീരാം പ്രസാദ് മുഖ്യാതിഥിയായി.
കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിൽ സൗദി സയൻസ് ഇന്ത്യാ ഫോറത്തിെൻറ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ഇത്തരം ഉദ്യമങ്ങൾ ഏറ്റെടുത്തതിന് ഫോറത്തെ അഭിനന്ദിച്ചു. ഇന്ത്യൻ നാഷനൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് അക്കാദമിക് ചെയർമാൻ ഡോ. ലളിത് ശർമ, മുൻ ചെയർമാൻ ടി.പി. രഘുനാഥ്, സയൻസ് ഇന്ത്യ ഫോറം ജി.സി.സി കോഓഡിനേറ്റർ അബ്ഗാർ, ഫോറം സൗദി നാഷനൽ പ്രസിഡൻറ് ബിജു മുല്ലശ്ശേരി, ചിൽഡ്രൻസ് സയൻസ് കോൺഗ്രസ് നാഷനൽ കോഒാഡിനേറ്റർ ഡോ. കെ.സി. നാരായണൻ, ദമ്മാം ചാപ്റ്റർ പ്രസിഡൻറ് സനൽകുമാർ എന്നിവരും സംസാരിച്ചു. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദിെൻറ ആശംസ സന്ദേശം അവതാരകൻ ഡോ. സുന്ദർ വായിച്ചു. പുതുമയുള്ളതും ഗുണമേന്മയുള്ളതുമായ സയൻസ് പ്രബന്ധങ്ങളാണ് ഈ വർഷത്തെ സൗദി ചിൽഡ്രൻസ് സയൻസ് കോൺഗ്രസിനെ വ്യത്യസ്തമാക്കുന്നതെന്ന് ഡോ. ലളിത് ശർമ അഭിപ്രായപ്പെട്ടു. മുഖ്യ പ്രബന്ധ വിഷയവും അനുബന്ധ വിഷയങ്ങളും കുട്ടികൾക്ക് വൈവിധ്യമുള്ള പ്രബന്ധങ്ങൾ തെരഞ്ഞെടുക്കാനും അവതരിപ്പിക്കാനും ഇടനൽകുന്ന ഒന്നായിരുന്നെന്ന് ടി.പി. രഘുനാഥ് അഭിപ്രായപ്പെട്ടു. സൗദിയിലെ 12 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 168 ടീമുകൾ പങ്കെടുത്തു.
ഓരോ സ്കൂളിലും പ്രത്യകം നടത്തിയ മത്സരങ്ങളിൽനിന്ന് വിജയികളായ ടീമുകളാണ് സൗദി ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പങ്കെടുത്തത്. ആറുമുതൽ 11ാം ക്ലാസ് വരെയുള്ള റിയാദ്, ദമ്മാം പ്രവിശ്യകളിലെ ഇന്ത്യൻ സ്കൂൾ കുട്ടികളാണ് പങ്കെടുത്തത്. തെരഞ്ഞെടുത്ത 10 കുട്ടികളുടെ പ്രോജക്ടുകൾ ഇന്ത്യയിൽ നടക്കുന്ന നാഷനൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ അവതരിപ്പിക്കുന്നതിന് യോഗ്യത നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

