Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ​ജ​റ്റ്...

ബ​ജ​റ്റ് തെ​റ്റി​ക്കു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ സീ​സ​ൺ കൊ​ള്ള

text_fields
bookmark_border
ബ​ജ​റ്റ് തെ​റ്റി​ക്കു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ സീ​സ​ൺ കൊ​ള്ള
cancel

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സ്കൂ​ൾ അ​വ​ധി​ക്കാ​ലം അ​വ​സാ​നി​ക്കാ​റാ​കു​മ്പോ​ൾ പ​തി​വു​പോ​ലെ പ്ര​വാ​സി​ക​ളു​ടെ നെ​ഞ്ചി​ൽ തീ​ക്ക​ന​ൽ കോ​രി​യി​ടു​ക​യാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ. കു​ടും​ബ​സ​മേ​തം നാ​ട്ടി​ലെ​ത്തി മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ മാ​സ​ങ്ങ​ളാ​യു​ള്ള അ​ധ്വാ​ന​ത്തി​െൻറ സ​മ്പാ​ദ്യ​മാ​ണ് അ​ന്യാ​യ​മാ​യ നി​ര​ക്കു​വ​ർ​ദ്ധ​ന​വി​ലൂ​ടെ ഒ​രൊ​റ്റ യാ​ത്ര​കൊ​ണ്ട് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​ത്.

അ​വ​ധി​ക്കാ​ല​ത്തെ ഈ ​ഭീ​മ​മാ​യ യാ​ത്രാ​ച്ചെ​ല​വ് കാ​ര​ണം പ​ല കു​ടും​ബ​ങ്ങ​ൾ​ക്കും ഒ​ന്നു​കി​ൽ യാ​ത്ര ത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​ന്നു, അ​ല്ലെ​ങ്കി​ൽ മ​ട​ക്ക​യാ​ത്ര​യ്ക്കാ​യി വ​ലി​യ ക​ട​ക്കെ​ണി​യി​ലേ​ക്ക് വീ​ഴേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. കേ​ര​ള​ത്തി​ലെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​യ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, നെ​ടു​മ്പാ​ശ്ശേ​രി (കൊ​ച്ചി), തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നി​ല​വി​ലു​ള്ള നി​ര​ക്കി​െൻറ നാ​ലി​ര​ട്ടി​യി​ല​ധി​ക​മാ​ണ് ഇ​പ്പോ​ൾ ഈ​ടാ​ക്കു​ന്ന​ത്.

ഇ​തി​ൽ മ​ല​ബാ​റി​ലെ പ്ര​വാ​സി​ക​ളു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഏ​റ്റ​വും വ​ലി​യ ചൂ​ഷ​ണം ന​ട​ത്തു​ന്ന​ത്. വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ നി​യ​ന്ത്ര​ണ​മു​ള്ള കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും, സ​ർ​വീ​സു​ക​ൾ കു​റ​വു​ള്ള ക​ണ്ണൂ​രി​ൽ നി​ന്നും ടി​ക്ക​റ്റെ​ടു​ക്കാ​ൻ നോ​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന് ക​ണ്ണീ​രൊ​ഴു​ക്കേ​ണ്ടി വ​രു​ന്നു. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ അ​വ​സ്ഥ​യും ഒ​ട്ടും വ്യ​ത്യ​സ്ത​മ​ല്ല.

നേ​രി​ട്ടു​ള്ള സ​ർ​വി​സു​ക​ൾ​ക്ക് പു​റ​മെ ക​ണ​ക്റ്റി​ങ്​ ഫ്ലൈ​റ്റു​ക​ൾ​ക്ക് പോ​ലും സാ​ധാ​ര​ണ നി​ര​ക്കി​െൻറ മൂ​ന്നി​ര​ട്ടി​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. അ​വ​ധി ക​ഴി​ഞ്ഞ് കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ തു​റ​ക്കു​ന്ന സ​മ​യ​ത്ത് കൃ​ത്യ​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ട പ്ര​വാ​സി​ക​ളു​ടെ നി​ർ​ബ​ന്ധി​താ​വ​സ്ഥ​യെ​യാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​വി​ടെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത്. സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളി​ൽ 10,000 രൂ​പ മു​ത​ൽ 15,000 രൂ​പ വ​രെ ല​ഭ്യ​മാ​യി​രു​ന്ന വ​ൺ-​വേ ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ അ​വ​ധി​ക്കാ​ല തി​ര​ക്ക് പ്ര​മാ​ണി​ച്ച് 45,000 രൂ​പ മു​ത​ൽ 80,000 രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന​ത്. നാ​ലം​ഗ​ങ്ങ​ളു​ള്ള ഒ​രു കു​ടും​ബ​ത്തി​ന് മ​ട​ക്ക​യാ​ത്ര​ക്ക് മാ​ത്രം ല​ക്ഷ​ങ്ങ​ൾ ക​ണ്ടെ​ത്തേ​ണ്ടി വ​രു​ന്നു.

യു.​എ.​ഇ (ദു​ബൈ / ഷാ​ർ​ജ) മേ​ഖ​ല​യി​ലേ​ക്ക് സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളി​ൽ 10,000 - 12,000 രൂ​പ മാ​ത്ര​മു​ള്ള സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 40,000 മു​ത​ൽ 55,000 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഒ​മാ​നി​ലേ​ക്ക് (മ​സ്ക​ത്ത്) 11,000 - 13,000 രൂ​പ​ക്ക് പ​ക​രം 45,000 - 50,000 രൂ​പ​യും, ഖ​ത്ത​റി​ലേ​ക്ക് (ദോ​ഹ) 14,000 - 16,000 രൂ​പ​ക്ക് പ​ക​രം 55,000 - 70,000 രൂ​പ​യും ന​ൽ​കേ​ണ്ടി വ​രു​ന്നു.

കു​വൈ​ത്ത്, ബ​ഹ്റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 13,000 - 15,000 രൂ​പ​യു​ടെ ടി​ക്ക​റ്റു​ക​ൾ​ക്ക് 50,000 മു​ത​ൽ 65,000 രൂ​പ വ​രെ​യാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ലേ​റ്റ​വും വ​ലി​യ കൊ​ള്ള ന​ട​ക്കു​ന്ന​ത് സൗ​ദി അ​റേ​ബ്യ (റി​യാ​ദ് / ജി​ദ്ദ) റൂ​ട്ടി​ലാ​ണ്. സാ​ധാ​ര​ണ​യാ​യി 15,000 - 18,000 രൂ​പ​യു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്ക് ഇ​പ്പോ​ൾ നാ​ല് മു​ത​ൽ അ​ഞ്ച് മ​ട​ങ്ങ് വ​രെ വ​ർ​ദ്ധി​പ്പി​ച്ച് 60,000 രൂ​പ മു​ത​ൽ 80,000 രൂ​പ വ​രെ​യാ​ണ് പ്ര​വാ​സി​ക​ളി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന​ത്.

ഈ ​നി​ര​ക്ക് വ​ർ​ധ​ന​വി​െൻറ ഏ​റ്റ​വും വ​ലി​യ അ​നീ​തി വ്യ​ക്ത​മാ​കു​ന്ന​ത് മ​റ്റ് അ​ന്താ​രാ​ഷ്​​ട്ര റൂ​ട്ടു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ഴാ​ണ്. ഇ​ന്ത്യ​യി​ൽ​നി​ന്ന് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കോ അ​മേ​രി​ക്ക​യി​ലേ​ക്കോ ഉ​ള്ള ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ളി​ൽ ഇ​ത്ത​ര​മൊ​രു ആ​നു​പാ​തി​ക​മ​ല്ലാ​ത്ത നി​ര​ക്ക് വ​ർ​ധ​ന ഈ ​വെ​ക്കേ​ഷ​ൻ കാ​ല​ത്ത് കാ​ണാ​റി​ല്ല. അ​വി​ടു​ത്തെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ കൃ​ത്യ​മാ​യ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​മ്പോ​ൾ, ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ളെ മാ​ത്രം എ​ളു​പ്പ​ത്തി​ൽ ചൂ​ഷ​ണം ചെ​യ്യാ​വു​ന്ന ഒ​രു 'വ​രു​മാ​ന സ്രോ​ത​സ്സാ​യി' വി​മാ​ന​ക്ക​മ്പ​നി​ക​ൾ കാ​ണു​ന്നു. വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം നാ​ട്ടി​ൽ വ​രു​ന്ന പാ​വ​പ്പെ​ട്ട പ്ര​വാ​സി​യു​ടെ പോ​ക്ക​റ്റ​ടി​ക്കു​ന്ന ഈ ​ന​യം അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ഇ​തി​നി​ട​യി​ൽ ചാ​ർ​ട്ട​ർ വി​മാ​ന സ​ർ​വി​സു​ക​ളെ കു​റി​ച്ചു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വെ​റും ജ​ല​രേ​ഖ​യാ​യി മാ​റു​ന്ന​താ​ണ് പ്ര​വാ​സി​ക​ൾ എ​ന്നും കാ​ണു​ന്ന​ത്.

രാ​ജ്യ​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദേ​ശ​നാ​ണ്യം നേ​ടി​ത്ത​രു​ന്ന പ്ര​വാ​സി​ക​ളോ​ട് കാ​ണി​ക്കു​ന്ന ഈ ​ക്രൂ​ര​ത​ക്ക് അ​റു​തി വ​രു​ത്താ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ​യും സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​െൻറ​യും ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യേ തീ​രൂ.

തെ​ര​ഞ്ഞെ​ടു​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളും എ​ന്തി​നും ഏ​തി​നും ന​മ്മെ സ​മീ​പി​ക്കു​ന്ന രാ​ഷ്​​ട്രീ​യ സാ​മൂ​ഹി​ക മ​ത നേ​താ​ക്ക​ന്മാ​രും വെ​റും പ്ര​സ്താ​വ​ന​ക​ളി​ൽ ഒ​തു​ക്കാ​തെ, പ്ര​വാ​സി​ക​ൾ​ക്ക് മാ​ന്യ​മാ​യി കി​ട്ടേ​ണ്ട അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​ത്ത​രാ​ൻ ത​യാ​റാ​കേ​ണ്ട​തു​ണ്ട്. വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ഈ ​സീ​സ​ൺ കൊ​ള്ള​യും ‘ഡൈ​നാ​മി​ക് പ്രൈ​സി​ങ്​’ എ​ന്ന പ്ര​വാ​സ​വി​രു​ദ്ധ ന​യ​വും നി​യ​ന്ത്രി​ക്കാ​ൻ കൃ​ത്യ​മാ​യ നി​ര​ക്ക് പ​രി​ധി നി​ശ്ച​യി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം, കേ​ര​ള​ത്തി​െൻറ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യ പ്ര​വാ​സി സ​മൂ​ഹം വ​ലി​യൊ​രു സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യി​ലേ​ക്ക് കൂ​പ്പു​കു​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Seasonal loot for budget airlines
Next Story