Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ കാണാതായ മലയാളി...

റിയാദിൽ കാണാതായ മലയാളി മരിച്ചെന്ന്​ സ്ഥിരീകരണം

text_fields
bookmark_border
റിയാദിൽ കാണാതായ മലയാളി മരിച്ചെന്ന്​ സ്ഥിരീകരണം
cancel
camera_alt

മുഹമ്മദ്​

റിയാദ്​: മൂന്നുമാസം മുമ്പ്​ റിയാദിൽ കാണാതായ മലയാളി മരിച്ചതായി സ്ഥിരീകരിച്ചു. മെയ്​ 27ന്​ കാണാതായ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയും റിയാദിലെ അൽമുഹൈദിബ്​ കമ്പനിയിലെ ഡ്രൈവറുമായ തളിക്കളം മുഹമ്മദി​െൻറ​ (സൈദു, -57) മരണമാണ്​ ഇപ്പോൾ സ്ഥിരീകരിച്ചത്​.

സുഖമില്ലാതെ ആശുപത്രിയിലേക്ക്​ പോയ ഇദ്ദേഹത്തെ പിന്നീട്​ കാണാതായെന്നാണ്​ ബന്ധുക്കളും സുഹൃത്തുക്കളും അന്ന്​ പരാതിപ്പെടുകയും വ്യാപകമായ അന്വേഷണം നടത്തുകയും ചെയ്​തിരുന്നത്​​. റിയാദിലെ ശുമൈസി ആശുപത്രിയിലേക്കാണ്​ ചികിത്സ തേടി പോയത്​. അതിന്​ ശേഷം വിവരങ്ങളില്ലാതായെന്ന്​ പറഞ്ഞാണ്​​ സൗദിയിലുള്ള സഹോദ​ര പുത്രൻ അനൂപും സാമൂഹിക പ്രവർത്തകരും അന്വേഷണം നടത്തിയത്​.

റിയാദിലെ മൻഫുഅയിൽ വെച്ച്​ മെയ്​ 28ന്​ ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചു എന്നാണ്​ ലഭിച്ച വിവരം. പിന്നീട്​ ആഗസ്​റ്റ്​ 30ന്​ റിയാദ്​ മൻസൂരിയയിലെ മഖ്​ബറയിൽ ഖബറടക്കിയെന്നും വിവരമുണ്ട്​. വർഷങ്ങളായി റിയാദിൽ പ്രവാസിയായിരുന്നു മരിച്ച മുഹമ്മദ്​. ഭാര്യ: ഫാമിദ. മക്കൾ: ശിഫ, ഫഹിമ, ഫഹദ്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulfnewsObituaries
Next Story