സീഫുഡ് ഫെസ്റ്റ് തുടങ്ങി: കടലോളം രുചിവൈവിധ്യവുമായി നെസ്റ്റോ
text_fieldsറിയാദ് മേഖലയിലെ നെസ്റ്റോ ഹൈപ്പറിൽ സീഫുഡ് ഫെസ്റ്റ് തുടങ്ങിയപ്പോൾ
റിയാദ്: കടലോളം രുചി വൈവിധ്യങ്ങളും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ അത്യപൂർവ സീഫുഡ് വെറൈറ്റികളുമായി നെസ്റ്റോ ഹൈപ്പറിൽ സീഫുഡ് ഫെസ്റ്റ് തുടങ്ങി. റിയാദ്, ഖസീം, അൽ ഖർജ് നെസ്റ്റോ ഹൈപ്പറുകളിൽ ആരംഭിച്ച സീഫുഡ് ഫെസ്റ്റ് നവംബർ 27 വരെ തുടരും. സമ്പൂർണ കടൽവിഭവങ്ങൾ വിളമ്പിയുള്ള സമുദ്ര സദ്യ, വിവിധ രാജ്യക്കാരുടെ ഇഷ്ട മത്സ്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ, ലോകത്തിലെ വ്യത്യസ്തങ്ങളായ കടൽരുചികൾ എന്നിവയും ഫെസ്റ്റിെൻറ ഭാഗമായി അണിനിരത്തും. ഫെസ്റ്റിെൻറ ഭാഗമായായി വ്യാഴാഴ്ച അസീസിയ നെസ്റ്റോ സെൻററിൽ മെഹന്ദി ഡിസൈൻ, വെള്ളിയാഴ്ച ഫേസ് പെയിൻറിങ് എന്നിവയും നടക്കും. കുട്ടികൾക്കുള്ള ടാലൻറ് ഷോ വ്യാഴം, വെള്ളി ദിവസങ്ങളിലായി അസീസിയ സെൻററിൽ തന്നെ നടക്കും. റിയാദ് സെൻററിൽ സമുദ്ര സദ്യക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അസീസിയ സെൻററിലെ ഹോട്ട് ഫുഡ് സെക്ഷനിൽ ആഗോള തലത്തിലുള്ള സീഫുഡ് വിഭവങ്ങൾ രുചിക്കാനുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

