എസ്.ഡി.പി.ഐ സ്ഥാനാർഥികളെ വിജയിപ്പിക്കണം –മക്ക ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsഇന്ത്യൻ സോഷ്യൽ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ
മക്ക: നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡൻറ് ഹനീഫ കടുങ്ങല്ലൂർ. എസ്.ഡി.പി.ഐ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സോഷ്യൽ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.ഡി.പി.ഐ മലപ്പുറം ജില്ല ഉപാധ്യക്ഷൻ അഡ്വ. സാദിഖ് നടുത്തൊടി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി സംസാരിച്ചു. മക്ക ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദ് നിജ ചിറയിൻകീഴ് സ്വാഗതവും സെക്രട്ടറി മെഹബൂബ് കടലുണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

