ലഹരിക്കെതിരെ ഗോൾ നേടൂ: ദല്ല ഫുട്ബാൾ ടൂർണമെന്റിന് ഇന്നു തുടക്കം
text_fieldsദല്ല ഫുട്ബാൾ ഭാരവാഹികൾ ദമ്മാമിൽ വാർത്തസമ്മേളനത്തിൽ
ദമ്മാം: ദല്ല ഫുട്ബാൾ ക്ലബ്, ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ‘കാക്കു അമേരിക്കാസ് ഡി.എഫ്.സി സൂപ്പർ കപ്പ് ഇലവെൻസ് ടൂർണമെന്റ് ദഹ്റാൻ അക്കാദമി ഗ്രൗണ്ടിൽ വ്യാഴാഴ്ച ആരംഭിക്കും.
ദല്ല ഫുട്ബാൾ ക്ലബ്ബിന്റെ ഭാരവാഹികൾ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ‘സ്കോർ എഗൈൻസ്റ്റ് ഡ്രഗ്സ് വിൻ വിത്ത് ഫുട്ബാൾ’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ പ്രവിശ്യയിലെ 18 ടീമുകൾ മാറ്റുരക്കും.
വിജയികൾക്ക് പ്രൈസ് മണിയും ട്രോഫിയും നൽകുന്നത് ഗൾഫ് സ്റ്റാന്റേർഡ് ഇൻവെസ്റ്റ്മെന്റ് കമ്പനിയാണ്.
വിവിധ വിഭാഗങ്ങളിലായി 10,000ലധികം റിയാൽ സമ്മാനമായി നൽകുന്ന നൽകുന്ന ടൂർണമെന്റിൽ നറുക്കെടുപ്പിൽ വിജയികൾക്ക് ഒന്നാം സമ്മാനമായി നൽകുന്നത് സുസുക്കി ആക്സിസ് ബൈക്ക് ആണ്. മീഡിയ ഫോറം ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഷുക്കൂർ ആലിക്കൽ, ഫസൽ ജിഫ്രി, ഡിഫ ആക്ടിങ് പ്രസിഡന്റ് ടൈറ്റസ്, റാഫി യൂനിഗാർബ്, സൻഫീർ കല്ലിങ്ങൽ, കെ.പി. യൂനുസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

