Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ സ്കൂളുകൾ നാളെ...

സൗദിയിൽ സ്കൂളുകൾ നാളെ തുറക്കും

text_fields
bookmark_border
സൗദിയിൽ സ്കൂളുകൾ നാളെ തുറക്കും
cancel
camera_alt

സൗദി വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ്​ ബിൻ മുഹമ്മദ്​ സ്​കൂളുകളിലെ ഒരുക്കം വിലയിരുത്തുന്നു

ജിദ്ദ: കോവിഡിനെ തുടർന്ന്​ സൗദി അറേബ്യയിൽ അടച്ചിട്ട വിദ്യാലയങ്ങളും കലാലയങ്ങളും 18 മാസത്തെ ഇടവേളക്കു​ശേഷം ഞായറാഴ്​ച തുറക്കും. 12 വയസ്സിനു​ മുകളിലുള്ള വിദ്യാർഥികൾക്കാണ്​ പ്രവേശനം.

പ്രാഥമിക വിദ്യാലയങ്ങൾ ഇൗ ഘട്ടത്തിൽ തുറക്കില്ല. രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ സ്​കൂളുകളുടെ ഒരുക്കം വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ്​ ബിൻ മുഹമ്മദ്​ ആലുശൈഖ്​ വിലയിരുത്തി. റിയാദിലെ ഏതാനും സ്കൂളുകളാണ്​ വിദ്യാഭ്യാസ മന്ത്രി സന്ദർശിച്ചത്​.

വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റ്​ ജീവനക്കാരുടെയും ആരോഗ്യ സുരക്ഷക്കുവേണ്ടി​ പൊതുജനാരോഗ്യ അതോറിറ്റി നിർദേശിച്ച മുൻകരുതൽ പ്രോ​േട്ടാകോൾ സ്​കൂളുകളിൽ നടപ്പാക്കിയിട്ടുണ്ടോയെന്നും അദ്ദേഹം പരിശോധിച്ചു. കുട്ടികൾക്ക്​ പാഠപുസ്​തകങ്ങൾ കൈമാറുന്ന ചടങ്ങിലും മന്ത്രി പ​െങ്കടുത്തു.

സ്കൂളിലെത്തുന്നതിന്​ കുട്ടികളും അധ്യാപകരും ജീവനക്കാരും രണ്ടു​ ഡോസ്​ കോവിഡ്​ വാക്​സിൻ കുത്തിവെപ്പെടുത്തിരിക്കണമെന്ന്​ മന്ത്രി ഒാർമിപ്പിച്ചു. അധ്യാപകരുമായി ചർച്ചയും നടത്തി. വിദ്യാഭ്യാസമെന്ന ദൗത്യം നിർവഹിക്കുന്നതിന്​ അധ്യാപകർ നടത്തുന്ന ശ്രമങ്ങളെയും സന്നദ്ധത​​യെയും അദ്ദേഹം പ്രശംസിച്ചു.

കോവിഡിനെ തുടർന്ന്​ 18 മാസം അടച്ചിട്ട രാജ്യത്തെ സർവകലാശാലകളും ഇൻറർമീഡിയറ്റ്​, സെക്കൻഡറി സ്​കൂളുകളും സാ​േങ്കതിക തൊഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്​ ഞായറാഴ്​ച തുറക്കുന്നത്​​.

പ്രൈമറി സ്കൂളുകൾ തുറക്കാത്തതിനാൽ ഒക്​ടോബർ 30 വരെയും നിലവിലുള്ളതുപോലെ ഒാൺലൈൻ ക്ലാസ്​ തുടരും. കർശന ആരോഗ്യ മുൻകരുതൽ നടപടികൾക്ക്​ വിധേയമായാണ്​ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത്​. വിദ്യാർഥികൾക്ക്​ വാക്​സിൻ നൽകുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്​. ഒാരോ സ്കൂളിലും ആരോഗ്യ ഗൈഡിനെ നിയമിക്കണം എന്ന നിബന്ധന കൂടി ഉണ്ട്​. അതത്​ മേഖല വിദ്യാഭ്യാസ കാര്യാലയത്തിനു​ കീഴിൽ സ്​കൂളുകളിൽ ആവശ്യമായ എല്ലാ മുൻകരുതലും പൂർത്തിയായിട്ടുണ്ട്​. ഒരാഴ്​ച മുമ്പ്​ സ്കൂളുകളിൽ അധ്യാപകരെത്തി വിദ്യാർഥികളെ സ്വീകരിക്കാനും പുതിയ അധ്യയന വർഷം ആരംഭിക്കാനും വേണ്ട നടപടികൾ നടത്തിയിട്ടുണ്ട്​.

രോഗബാധ ലക്ഷണമുള്ളവർക്കായി ക്വാറൻറീൻ മുറികൾ സ്​കൂളുകളിൽ സജ്ജമാക്കിയിട്ടുണ്ട്​. വാക്​സിനെടുക്കാത്ത വിദ്യാർഥികൾക്ക്​ ബദൽ സംവിധാനങ്ങൾ ഒരുക്കുമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi school
Next Story