Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക്​ ഉടൻ സ്​കൂൾ തുറക്കില്ല

text_fields
bookmark_border
ഓഫ് ലൈൻ ക്ലാസുകൾ തുടങ്ങുന്നത് നീട്ടിവെച്ചു
സൗദിയിൽ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക്​ ഉടൻ സ്​കൂൾ തുറക്കില്ല
cancel

യാംബു: സൗദിയിൽ 12 വയസിൽ താഴെയുള്ള വിദ്യാർഥികളുടെ ഓഫ് ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നത് നീട്ടിവെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഈ മാസം 31ന്​ പ്രാഥമിക വിദ്യാലയങ്ങളും നഴ്‌സറി സ്‌കൂളുകളും തുറന്നു പ്രവർത്തിക്കാൻ നേരത്തെ നിശ്ചയിച്ച തീരുമാനമാണ് കോവിഡ് വ്യാപനത്തിന്​ പൂർണശമനം വരാത്ത പശ്ചാത്തലത്തിൽ ഉടൻ നടപ്പാക്കേ​െണ്ടന്ന്​ തീർപ്പിലെത്തിയത്.

കുട്ടികളുടെ ആരോഗ്യ സുരക്ഷയും സ്‌കൂളുകൾ തുറന്നാൽ കാര്യങ്ങൾ എങ്ങനെ ആവുമെന്ന ശാസ്ത്രീയ പഠനങ്ങൾ പൂർത്തിയാക്കുന്നതിനുള്ള കാലതാമസവും കണക്കിലെടുത്താണ് തുറക്കാനുള്ള തീയതി ഇനിയും നീട്ടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. 'മദ്റസത്തീ' എന്ന പ്ലാറ്റ്ഫോമിലൂടെ പ്രാഥമിക വിഭാഗത്തി​െൻറയും 'റൗദത്തീ' പ്ലാറ്റ്ഫോമിലൂടെ നഴ്‌സറി വിഭാഗത്തി​െൻറയും ഓൺലൈൻ പഠനം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകളിൽ ഇൻറർമീഡിയറ്റ്, സെക്കൻഡറി, സർവകലാശാല തലങ്ങളിൽ ആഗസ്​റ്റ്​ 29 മുതൽ ഓഫ് ലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. രാജ്യത്തുള്ള സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളും പുനരാരംഭിച്ചിട്ടുണ്ട്​. കോവിഡ് വാക്സിൻ രണ്ടു ഡോസും എടുത്തവർക്ക് മാത്രമാണ് ഇതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താൻ അനുവാദം നൽകിയിരുന്നത്. പബ്ലിക്​ ഹെൽത്ത് അതോറിറ്റി (വിഖായ) അംഗീകരിച്ച ആരോഗ്യ മുൻകരുതലുകളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് സ്ഥാപനങ്ങളിൽ എത്തേണ്ടതെന്നും നേരത്തേ നിഷ്‌കർഷിച്ചിരുന്നു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - schools for children under 12 will not open soon In Saudi Arabia
Next Story