Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഗോളതലത്തിൽ സ്‌കൂൾ...

ആഗോളതലത്തിൽ സ്‌കൂൾ അധ്യാപകരിൽ പ്രായം കുറഞ്ഞവർ സൗദിയിൽ

text_fields
bookmark_border
ആഗോളതലത്തിൽ സ്‌കൂൾ അധ്യാപകരിൽ പ്രായം കുറഞ്ഞവർ സൗദിയിൽ
cancel

യാം​ബു: സ്‌​കൂ​ൾ അ​ധ്യാ​പ​ക​രി​ലും പ്രി​ൻ​സി​പ്പ​ൽ​മാ​രി​ലും ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​വ​ർ സൗ​ദി​യി​ലാ​ണെ​ന്ന് പ​ഠ​നം. ടീ​ച്ചി​ങ് ആ​ൻ​ഡ്​ ലേ​ണി​ങ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​വേ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ത്. സൗ​ദി സ്‌​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ ശ​രാ​ശ​രി പ്രാ​യം 38ഉം ​സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടേ​ത് ശ​രാ​ശ​രി 43ഉം ​ആ​ണെ​ന്നാ​ണ് പ​ഠ​നം. ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഇ​ക്ക​ണോ​മി​ക് കോ​പ​റേ​ഷ​ൻ ആ​ൻ​ഡ്​ ​െഡ​വ​ല​പ്മെൻറി​െൻറ (ഒ.​ഇ.​സി.​ഡി) മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്ത​രാ​ഷ്​​ട്ര സ​ർ​വേ ന​ട​ത്തി​യ​ത്. 48 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 15,000 സ്കൂ​ളു​ക​​ളെ​യും 2,60,000 അ​ധ്യാ​പ​ക​​രെ​യും സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. സൗ​ദി​യൊ​ഴി​ച്ചു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ സ്‌​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ ശ​രാ​ശ​രി വ​യ​സ്സ്​​ 44ഉം ​പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടേ​ത് ശ​രാ​ശ​രി 52ഉം ​ആ​ണെ​ന്നാ​ണ് സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സൗ​ദി അ​ധ്യാ​പ​ക​രു​ടെ പ്ര​വൃ​ത്തി​പ​രി​ച​യം ശ​രാ​ശ​രി 12 വ​ർ​ഷ​മാ​ണെ​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ പ്ര​വൃ​ത്തി​പ​രി​ച​യം ശ​രാ​ശ​രി 16 വ​ർ​ഷ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ്രി​ൻ​സി​പ്പ​ലി​െൻറ പ്ര​വൃ​ത്തി​പ​രി​ച​യം സൗ​ദി​യി​ലേ​ത് ശ​രാ​ശ​രി എ​ട്ടു​ വ​ർ​ഷ​വും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ത് ശ​രാ​ശ​രി ഒ​മ്പ​തു​ വ​ർ​ഷ​വു​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ത​മ്മി​ലു​ള്ള ബ​ന്ധം പൊ​തു​വെ ക്രി​യാ​ത്മ​ക​മാ​ണെ​ന്ന് പ​ഠ​നം പ​റ​യു​ന്നു. വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക ബ​ന്ധ​ത്തെ ഊ​ഷ്മ​ള​മാ​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് ബ​ഹു​മു​ഖ ഫ​ല​ങ്ങ​ൾ കൈ​വ​രി​ക്കാ​നാ​കു​ന്ന​തെ​ന്ന് സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത സൗ​ദി​യി​ലെ 96 ശ​ത​മാ​നം അ​ധ്യാ​പ​ക​രും അം​ഗീ​ക​രി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി രാ​ജ്യ​പു​രോ​ഗ​തി​ക്കാ​യി അ​വ ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ നൂ​ത​ന പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ധ്യാ​പ​ക​ർ മ​ന​സ്സി​ലാ​ക്കു​ന്ന​താ​യി സ​ർ​വേ വി​ല​യി​രു​ത്തു​ന്നു. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ നി​ല​വി​ലു​ള്ള അ​വ​സ്ഥ പ​ഠി​ക്കാ​നും അ​ന​ന്ത​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ ഉ​ത​കു​ന്ന രൂ​പ​ത്തി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ആ​റു​ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ സ​ർ​വേ ന​ട​ത്താ​റു​ള്ള​ത്.

സൗ​ദി വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന മൂ​ല്യ​നി​ർ​ണ​യ ക​മീ​ഷ​ൻ (ഇ.​ടി.​ഇ.​സി) രാ​ജ്യ​ത്തെ അ​ധ്യാ​പ​ക​രു​ടെ വി​ശ​ദ​മാ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് പു​റ​ത്തു​വി​ട്ടി​രു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ലെ അ​ധ്യാ​പ​ക​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ രാ​ജ്യ​ത്തെ അ​ധ്യാ​പ​ക​രു​ടെ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത ഉ​യ​ർ​ന്ന​ത​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലെ​യും 40 ശ​ത​മാ​നം അ​ധ്യാ​പ​ക​രും യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ഫി​ൻ​ല​ൻ​ഡി​ലെ 90 ശ​ത​മാ​നം അ​ധ്യാ​പ​ക​രും ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, സൗ​ദി​യി​ലെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ധാ​രി​ക​ളു​ടെ ശ​ത​മാ​നം രാ​ജ്യ​ത്തി​ലെ അ​ധ്യാ​പ​ക​രി​ൽ ആ​റു ശ​ത​മാ​ന​ത്തി​ൽ എ​ത്തു​ന്നി​ല്ല. അ​ധ്യാ​പ​ക​രി​ൽ ഡോ​ക്ട​റേ​റ്റ് ബി​രു​ദം നേ​ടി​യ​വ​ർ ആ​യി​ര​ത്തി​ൽ ഒ​ന്നാ​ണ്. രാ​ജ്യ​ത്തെ 90 ശ​ത​മാ​നം അ​ധ്യാ​പ​ക​രും ബാ​ച്ചി​ലേ​ഴ്സ് ബി​രു​ദം നേ​ടി​യ​വ​രാ​ണ്. സ​ർ​വേ റി​പ്പോ​ർ​ട്ട് രാ​ജ്യ​ത്തെ സ്‌​കൂ​ൾ അ​ധ്യാ​പ​ക​രു​ടെ മി​ക​വ്​ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്ന്​ സൗ​ദി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ​ഈ​സ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school teachersgulf newssaudi rabia
Next Story