Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു അ​ൽ​മ​നാ​ർ...

യാം​ബു അ​ൽ​മ​നാ​ർ സ്‌​കൂ​ൾ വാ​ർ​ഷി​കം വർണാഭമായി

text_fields
bookmark_border
യാം​ബു അ​ൽ​മ​നാ​ർ സ്‌​കൂ​ൾ വാ​ർ​ഷി​കം വർണാഭമായി
cancel
camera_alt?????? ?????????? ???????????????? ???????? ??????????????? ?????????????????????????

യാം​ബു: അ​ൽ​മ​നാ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ 12ാമ​ത് വാ​ർ​ഷി​കം ‘സ്പ​ന്ദ​ൻ’ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ ടെ ആ​ഘോ​ഷി​ച്ചു. സ്‌​കൂ​ളി​ലെ ബോ​യ്സ്, ഗേ​ൾ​സ്, കെ.​ജി, പ്രൈ​മ​റി വി​ഭാ​ഗ​ങ്ങ​ളു​ടെ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​ യി ന​ട​ന്ന സ്​​റ്റേ​ജ് പ​രി​പാ​ടി​ക​ൾ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള മി​ ക​വി​​െൻറ വേ​റി​ട്ട ദൃ​ശ്യ​വി​രു​ന്നാ​യി മാ​റി.

ബോ​യ്‌​സ് വി​ഭാ​ഗം പ​രി​പാ​ടി​യി​ൽ അ​ൽ​മ​നാ​ർ സ്‌​കൂ​ൾ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ മ​രി​യോ​ദ, ബോ​യ്സ് സെ​ഷ​ൻ ഹെ​ഡ്മാ​സ്​​റ്റ​ർ സ​യ്യി​ദ് യൂ​നു​സ്, റ​ദ്വ സ്‌​കൂ​ൾ ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ ഷാ​ജ​ഹാ​ൻ കാ​രി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കാ​പ്പി​ൽ ഷാ​ജി​മോ​ൻ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കൂ​ളി​ലെ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​മു​ള്ള ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. സൗ​ദി പാ​ര​മ്പ​ര്യം വി​ളി​ച്ചോ​തു​ന്ന ക​ലാ​രൂ​പ​ങ്ങ​ൾ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ നാ​ട​ൻ ക​ല​ക​ൾ, നാ​ട​കം, നൃ​ത്ത​ങ്ങ​ൾ, സം​ഗീ​ത ശി​ൽ​പ​ങ്ങ​ൾ, ആ​വി​ഷ്‌​കാ​ര​ങ്ങ​ൾ, വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ക​ലാ​രൂ​പ​ങ്ങ​ൾ, കോ​ൽ​ക്ക​ളി, ഒ​പ്പ​ന എ​ന്നി​വ നി​റ​ഞ്ഞ സ​ദ​സ്സി​​െൻറ ​ൈക​യ​ടി വാ​ങ്ങി. സാ​ഗ​ർ മാ​റാ സി​നി സ്വാ​ഗ​ത​വും സ്‌​കൂ​ൾ ഹെ​ഡ്‌​ബോ​യ് മു​ദ്ദ​സി​ർ ഗോ​റി​യ ന​ന്ദി​യും പ​റ​ഞ്ഞു.

ഗേ​ൾ​സ്‌ വി​ഭാ​ഗ​ത്തി​​െൻറ​യും കെ.​ജി-​പ്രൈ​മ​റി വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ​രി​പാ​ടി​ക​ളി​ൽ സ്‌​കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​എം. ഫാ​ഇ​സ, ഗേ​ൾ​സ് വി​ഭാ​ഗം അ​ഡ്മി​ൻ മാ​നേ​ജ​ർ ഖു​ലൂ​ദ്‌ അ​ൽ​അ​ഹ്‌​മ​ദി, കെ.​ജി അ​ഡ്മി​ൻ മാ​നേ​ജ​ർ മ​ഷാ​ഇൗ​ൽ മു​ഹ​മ്മ​ദ് ഹം​ദാ​ൻ, ഹെ​ഡ്മി​സ്ട്ര​സ് ര​ഹ്‌​ന ഹ​രീ​ഷ്, പ്രൈ​മ​റി കോ​ഒാ​ഡി​നേ​റ്റ​ർ ഫി​റോ​സ സു​ൽ​ത്താ​ന, കെ.​ജി. കോ​ഒാ​ഡി​നേ​റ്റ​ർ ഇ​ൻ ചാ​ർ​ജ് മ​ർ​ജാ​ന മ​ഹ്ബൂ​ബ എ​ന്നി​വ​രും യാം​ബു​വി​ലെ വി​വി​ധ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ച്ചു. ഹെ​ഡ്ഗേ​ൾ ജു​വൈ​രി​യ മു​ഹ​മ്മ​ദ് ഫാ​രി​ദ് ന​ന്ദി പ​റ​ഞ്ഞു. ബോ​യ്സ് വി​ഭാ​ഗം പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ, ഗേ​ൾ​സ് സെ​ഷ​ൻ കോ​ഒാ​ഡി​നേ​റ്റ​ർ മീ​നു പി. ​കൈ​മ​ൾ, പ്രൈ​മ​റി സെ​ഷ​ൻ കോ​ഒാ​ഡി​നേ​റ്റ​ർ ജ​ർ​ന നെ​വാ​ർ ശ്രേ​സ്ഥ, കെ.​ജി കോ​ഒാ​ഡി​നേ​റ്റ​ർ മ​ർ​ജാ​ന മ​ഹ്ബൂ​ബ എ​ന്നി​വ​ർ വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudischoolgulf news
News Summary - school-saudi-gulf news
Next Story