Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സ്‌കൂൾ സേഫ്റ്റി...

‘സ്‌കൂൾ സേഫ്റ്റി ചലഞ്ച് 2026’ സമ്മാനങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
‘സ്‌കൂൾ സേഫ്റ്റി ചലഞ്ച് 2026’ സമ്മാനങ്ങൾ വിതരണം ചെയ്തു
cancel
camera_alt

സ​സ്​​റ്റൈ​ന​ബി​ലി​റ്റി ലീ​ഡേ​ഴ്‌​സ് ക​മ്പ​നി ‘സ്‌​കൂ​ൾ സേ​ഫ്റ്റി ച​ല​ഞ്ച് 2026’ സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങ്​

റിയാദ്: അന്താരാഷ്ട്ര സുരക്ഷാ ദിനാചരണത്തിെൻറ ഭാഗമായി സസ്റ്റൈനബിലിറ്റി ലീഡേഴ്‌സ് കമ്പനി (എസ്.എൽ.സി) റിയാദിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘സ്കൂൾ സേഫ്റ്റി ചലഞ്ച് 2026’െൻറ സമ്മാന വിതരണം മലസ് ചെറീസ് റെസ്റ്റോറൻറിൽ നടന്നു.

വളർന്നു വരുന്ന തലമുറയിൽ സുരക്ഷാ-ആരോഗ്യ അവബോധം വളർത്തുക, അപകടസാധ്യതകൾ തിരിച്ചറിയാൻ പഠിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ ചലഞ്ചിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് പങ്കെടുത്തത്. ചടങ്ങിൽ വിദ്യാർഥികളും രക്ഷിതാക്കളും സുരക്ഷാ പ്രഫഷനലുകളും മാധ്യമ പ്രതിനിധികളും സംബന്ധിച്ചു.

എസ്.എൽ.സി കൺസൾട്ടൻസി ആൻഡ് ട്രെയിനിങ് മേധാവി ഡോ. മഹേഷ് പിള്ള സ്വാഗതം ആശംസിച്ചു. മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ സാമൂഹിക ബോധവൽക്കരണത്തിെൻറ പ്രാധാന്യത്തെക്കുറിച്ചും, ജിഹാൻ താജുദീൻ വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും പ്രചോദനമേകുന്ന രീതിയിലും സംസാരിച്ചു.

മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിലെ വിജയികൾക്കുള്ള അവാർഡുകൾ ജനറൽ മാനേജർ മുഅത്ത് ആലങ്കരിയും അബ്ദുൽ അസീസ് ആലങ്കരിയും ചേർന്ന് വിതരണം ചെയ്തു. വിവിധ പ്രായപരിധിയിലുള്ള കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിലെ സേഫ്റ്റി സ്റ്റാർട്ടേഴ്‌സ് വിഭാഗത്തിൽ ആരാധനശ്രീ ഒന്നാം സ്ഥാനവും പ്രാണേഷ് രണ്ടാം സ്ഥാനവും അഭിനവ് കൃഷ്ണ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സേഫ്റ്റി എക്സ്പ്ലോറേഴ്‌സ് വിഭാഗത്തിൽ മാധവ് കൃഷ്ണ മുരളി, മാധവി കൃഷ്ണ, നതാഷ ലിബിൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയപ്പോൾ, സേഫ്റ്റി ലീഡേഴ്‌സ് വിഭാഗത്തിൽ റുമാന ബീഗം ഒന്നാം സ്ഥാനത്തും മേധലക്ഷ്മി രണ്ടാം സ്ഥാനത്തും വൈഷ്ണവ് പള്ള്യാന മൂന്നാം സ്ഥാനത്തും എത്തി. വിജയികളെ ആദരിച്ച ശേഷമുള്ള വിഭവസമൃദ്ധമായ അത്താഴ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsSaudi Arabian News
News Summary - ‘School Safety Challenge 2026’ prizes distributed
Next Story