യാര സ്കൂൾ കാബിനറ്റ് രൂപവത്കരിച്ചു
text_fieldsയാര ഇൻറർനാഷനൽ സ്കൂൾ സ്റ്റുഡൻറ്സ് കാബിനറ്റിലേക്കുള്ള തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞ ചടങ്ങും
റിയാദ്: യാര ഇൻറർനാഷനൽ സ്കൂൾ സ്റ്റുഡൻറ്സ് കാബിനറ്റിലേക്കുള്ള തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞാചടങ്ങും നടന്നു. അക്കാദമിക വർഷത്തിൽ കുട്ടികൾക്കായി തയാറാക്കിയ പരിപാടികളൊന്നും മുടങ്ങാതിരിക്കാനുള്ള ശ്രദ്ധയുടെ ഭാഗമായാണ് വിദ്യാർഥികളുടെ കാബിനറ്റ് തെരഞ്ഞെടുപ്പ് നടന്നത്. ഒാൺലൈനായി വോെട്ടടുപ്പ് നടത്തിയാണ് കാബിനറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുശേഷം നാമനിർദേശ പത്രികകൾ സ്വീകരിക്കുകയും അവ അധ്യാപകരുടെ ഒരു പാനൽ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. അന്തിമപട്ടികയിൽ എത്തിയ സ്ഥാനാർഥികൾക്ക് രണ്ടുദിവസം പ്രചാരണത്തിനായി അനുവദിച്ചു.
അവർ സൂം ക്ലാസ്റൂമുകൾ സന്ദർശിക്കുകയും വിദ്യാർഥികളോട് വോട്ട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. വെർച്വൽ പ്ലാറ്റ്ഫോമിൽ മീറ്റ് ദ കാൻഡിഡേറ്റ് സംഘടിപ്പിച്ചു. ഓരോ സ്ഥാനാർഥിയും അവരവരുടെ പ്രസംഗത്തിലൂടെ സ്വന്തം മാനിഫെസ്റ്റോ അവതരിപ്പിച്ചു. പ്രധാനപദവികളിലേക്ക് ഹഫ്സ അൻസാരി (ഹെഡ് ഗേൾ), സയ്യിദ് മുഹമ്മദ് ഇഹാബുറഹ്മാൻ (ഹെഡ് ബോയ്), മെഹ്വിഷ് ഫാത്വിമ (സ്പോർട്സ് ക്യാപ്റ്റൻ -ഗേൾസ്), ശൈഖ് ഉമൈർ അഹമ്മദ് (സ്പോർട്സ് ക്യാപ്റ്റൻ -ബോയ്സ്), മദീഹ മുർസലീൻ (കൾചറൽ സെക്രട്ടറി- ഗേൾസ്), ബെൻ സക്കറിയ (കൾചറൽ സെക്രട്ടറി -ബോയ്സ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വിവിധ ഹൗസുകളുടെ ക്യാപ്റ്റന്മാരായി ബാസിൽ ബഷീർ, മുഹമ്മദ് ഷഹീർ, മുഹമ്മദ് ശബാബ്, സാക്കി അഹ്മദ്, ഇറം ഫാത്വിമ, നജ അബ്ദുൽ ഗഫൂർ, ദീന അഫ്സൽ, എസ്.പി. മെറീസ എന്നിവരും വൈസ് ക്യാപ്റ്റന്മാരായി ശ്യാം കൃഷ്ണ, മുഹമ്മദ് നൊമാൻ ആസം, അഫ്ദൽ ഹംസ, ശഹീം അഹ്മ്മദ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വെർച്വൽ കോൺഫറൻസിലൂടെ സംഘടിപ്പിച്ച സത്യപ്രതിജ്ഞ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ആസിമ സലീം കാബിനറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

