ഖമീസിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ചു; 20 പേർക്ക് പരിക്ക്
text_fieldsഅപകടത്തിൽ തകർന്ന ട്രക്കും ബസും
ഖമീസ് മുശൈത്ത്: സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥിനി മരിക്കുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖമീസ് മുശൈത്തിലെ അൽഹഫാഇർ മർക്കസിലാണ് ബുധനാഴ്ച ഉച്ചക്ക് അപകടമുണ്ടായത്. പ്രദേശത്തെ ഒരു സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർഥികൾക്ക് പുറമെ ഇരുവാഹനങ്ങളിലെ ഡ്രൈവർമാർക്കും പരിക്കേറ്റിട്ടുണ്ട്. അപകട വിവരമറിഞ്ഞ് ട്രാഫിക്, പൊലീസ്, നിരവധി ആംബുലൻസ് സംഘങ്ങൾ എന്നിവ സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഖമീസ് മുശൈത്ത്, അൽമദാ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അസീർ ഗവർണർ അമീർ തുർക്കി ബിൻ തലാൽ പരിക്കേറ്റവരുടെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചു. ഖമീസ് മുശൈത് ഗവർണർ, അസീർ മേഖല ആരോഗ്യകാര്യ ആക്ടിങ് ഡയറക്ടർ ജനറൽ, അസീർ വിദ്യാഭ്യാസ ഡയറക്ടർ, ഖമീസ് പൊലീസ് മേധാവി എന്നിവരോട് അപകടകത്തിൽപ്പെട്ടവർക്കും മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങൾക്കും ആവശ്യമായ സഹായങ്ങൾ ചെയ്യാൻ നിർദേശം നൽകി. ആശുപത്രികളിൽ പ്രവേശിപ്പിച്ചവരെ പരിചരിക്കാനും കരുതലൊരുക്കാനും മാനസികരോഗ്യ ഡോക്ടർമാരടക്കമുള്ള മെഡിക്കൽ സംഘത്തെയും നിയോഗിച്ചു.
ഫോട്ടോ: അപകടത്തിൽ തകർന്ന ബസും ട്രക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

