സ്കാൻ കെ.എസ്.എ അനുശോചിച്ചു
text_fieldsസ്കാൻ കെ.എസ്.എ അനുശോചനയോഗത്തിൽ ഷാജിദ്ദീൻ നിലമേൽ സംസാരിക്കുന്നു
ദമ്മാം: ഇന്ത്യൻ രാഷ്ട്രീയത്തിന് പകരം വക്കാനില്ലാത്ത നിലപാടുകളിൽ ഉറച്ചുനിന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ സോഷ്യൽ ആൻഡ് ചാരിറ്റി അസോസിയേഷൻ ഫോർ നിലമേൽ (സ്കാൻ കെ.എസ്.എ) അനുശോചിച്ചു.
ദമ്മാമിൽ നടന്ന അനുശോചന യോഗത്തിൽ പ്രഡിഡന്റ് ദീപു അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അഷറഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഷാജിദ്ദീൻ നിലമേൽ, നൗഷാദ് മൂലക്കടയിൽ, സുനിൽ കുമാർ, സഫ്ദർ, റിയാസ് ചാറയം തുടങ്ങിയവർ അനുശോചനം അറിയിച്ചു. അനീസ് ഖലാം സ്വാഗതവും ആരിഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

