Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിദ്ദ എസ്.ബി.െഎ അടച്ചുപൂട്ടും
text_fieldsbookmark_border
ജിദ്ദ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജിദ്ദ ശാഖ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് അനുമതി നൽകിയതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) അറിയിച്ചു. ഇതു സംബന്ധിച്ച് എസ്.ബി.െഎ നൽകിയ അപേക്ഷയിലാണ് നടപടി. എസ്.ബി.ഐ ശാഖ പുനർ വിന്യാസ പദ്ധതിയുടെ ഭാഗമായാണ് ജിദ്ദ അനാകിശിലെ ശാഖ അടച്ചുപൂട്ടുന്നത്. ഡിസംബറോടെ സൗദിയിലെ പ്രവർത്തനം എസ്.ബി.ഐ അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്.
നിയമാനുസൃത വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ച് വേണം ബാങ്ക് ശാഖ അടക്കാനെന്ന് സാമ നിർദേശിച്ചു. ഉപഭോക്താക്കളുടെ എല്ലാ അവകാശങ്ങളും ഉറപ്പു വരുത്തിയേ ബാങ്ക് പ്രവർത്തനം അവസാനിപ്പിക്കാവൂ. അവകാശങ്ങൾ ലഭിച്ചില്ലെങ്കിൽ എസ്.ബി.ഐ ഇടപാടുകാരും നിക്ഷേപകരും സെൻട്രൽ ബാങ്കിന് പരാതി നൽകണം. ടോൾഫ്രി നമ്പറിൽ 8001256666 ബന്ധപ്പെട്ടും സാമ വെബ്്സൈറ്റ് വഴിയും പരാതികൾ നൽകാം. സാമ ഹെഡ്്ക്വാർട്ടേഴ്സിലെ കസ്റ്റമർ സർവീസ് വിഭാഗത്തെ നേരിട്ട് സമീപിച്ചും പരാതിപ്പെടാം. 2005 ലാണ് സൗദിയിൽ ശാഖ തുറന്നത്. അതേ സമയം ബാങ്ക് അടച്ചുപൂട്ടുന്നതു സംബന്ധിച്ച് എസ്.ബി.െഎ അധികൃതരുടെ വിശദീകരണം ലഭ്യമായിട്ടില്ല.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story