'സവാക്'വെബ് സീരീസ് ആദ്യഭാഗം റിലീസ് ചെയ്തു
text_fields‘സവാക്ക്’വെബ് സീരിസിന്റെ ശിൽപികൾ സംവിധായകൻ ഗോപൻ എസ് കൊല്ലത്തോടൊപ്പം
റിയാദ്: ഡി ക്ലാപ്‌സ് മീഡിയയുടെ ബാനറിൽ സൗദി അറേബ്യയിൽ ചിത്രീകരിച്ച 'സവാക്'വെബ് സീരീസിന്റെ ആദ്യഭാഗം മലസ് പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ റിലീസ് ചെയ്തു.
'ഡി-ക്ലാപ്‌സ് മീഡിയ'യൂട്യൂബ് ചാനലിലൂടെയാണ് റിലീസ്. ജീവിതത്തിന്റെ മരുപ്പച്ച തേടി സ്വയം വെന്തുരുകുന്ന തീക്കനലായി ഹൗസ് ഡ്രൈവറുടെ വേഷത്തിൽ അനിൽ പിരപ്പൻകോടും സഹതാരങ്ങളായി ശ്രീരാജ്, ജബ്ബാർ പൂവാർ, ബാബുജി നവോദയ, അൻവർ കൊടുവള്ളി, നെജാദ്, സുബി സജിൻ, സുമി അനിൽ, ഷൈജു ഷെൽസ്, സാജിദ് റിയാദ് ടാകീസ്, അഷറഫ്, മഹേഷ് ജായ്, ബാലതാരം അമയ ഗോപൻ എന്നിവർ വേഷമിട്ടു. വരും എപ്പിസോഡുകളിൽ കൂടുതൽ പേർ അഭിനയിക്കുമെന്ന് ഡയറക്ടർ ഗോപൻ എസ്. കൊല്ലം അറിയിച്ചു.
അഞ്ച് ഭാഗങ്ങളായിട്ടാണ് വെബ് സീരീസ് ഒരുക്കുന്നത്. റിലീസ് വേളയിൽ സാമൂഹിക സാംസ്‌കാരിക പ്രവർത്തകരായ അഷ്റഫ് കൊടിഞ്ഞി, ഫ്രാൻസിസ് ക്ലമന്റ്, ലിന്റാ ഫ്രാൻസിസ്, ജയൻ കൊടുങ്ങലൂർ, ഷാജിത് നാരായൺ, ഷഹ്ദാൻ, നിഹ്മത്ത്, സുധീർ കുമ്മിൾ എന്നിവർ സംസാരിച്ചു. https://youtu.be/_QQtAAZCxe4 ഈ ലിങ്കിൽ ആദ്യഭാഗം കാണാമെന്ന് പ്രൊഡ്യൂസർ ആതിരാ ഗോപൻ പറഞ്ഞു. റിലീസ് വേളയിൽ അൻസർ ഷാ കൊല്ലം, അൻവർ കൊടുവള്ളി എന്നിവർ ഗാനമാലപിച്ചു. കെ.ടി. നൗഷാദ് (കാമറ), ഷൈജു ഷെൽസ് (ആർട്ട്), കുമ്മിൾ സുധീർ (കൺട്രോളർ), സുനിൽ ഓംകാർ (സൗണ്ട് ഡിസൈൻ), ഷഫീക് റഹ്മാൻ (ബി.ജി.എം), ഗോപൻ എസ്. കൊല്ലം (എഡിറ്റിങ്, സംവിധാനം), ആതിര ഗോപൻ (നിർമാണം), ജോജി കൊല്ലം (പി.ആർ.ഒ) എന്നിവരാണ് സീരിസിന്റെ പിന്നണിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

