‘സവ’ ജുബൈൽ ചാപ്റ്റർ കുടുംബസംഗമം
text_fieldsസൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ ജുബൈൽ ചാപ്റ്റർ കുടുംബ സംഗമത്തിൽനിന്ന്
ജുബൈൽ: സൗദി ആലപ്പുഴ വെൽഫയർ അസോസിയേഷൻ (സവ) ജുബൈൽ ചാപ്റ്റർ ‘സന്തുഷ്ട കുടുംബം’ എന്ന തലക്കെട്ടിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ജുബൈൽ ക്ലാസിക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ മോട്ടിവേഷനൽ സ്പീക്കറും ലൈഫ് കോച്ചുമായ ഫിലിപ്പ് മമ്പാട് തദ്വിഷയകമായി ക്ലാസെടുത്തു.
കുരുന്നു മക്കൾ മയക്കുമരുന്നിന്റെ സ്വാധീനത്തിൽ അകപ്പെട്ടുപോകുന്നുണ്ടെന്നും അവരെ തള്ളിക്കളയാതെ സ്നേഹത്തോടെ ചേർത്തുപിടിക്കുക മാത്രമാണ് അതിനുള്ള പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളോടുള്ള മക്കളുടെ ഉത്തരവാദിത്തത്തെ വിശുദ്ധ ഗ്രന്ഥങ്ങളിലെ വാക്യങ്ങളിലൂടെയും സ്വന്തം അനുഭവങ്ങളിലൂടെയും അദ്ദേഹം സദസിനോട് വിശദീകരിച്ചു.
ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കം ഉദ്ഘാടനം നിർവഹിച്ചു. സവ പ്രസിഡന്റ് രാജേഷ് കായംകുളം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ആർ.ടി.ആർ പ്രഭുവിനെ ആദരിച്ചു. ഫിലിപ്പ് മമ്പാട്, നാസ് വക്കം, സലീം ആലപ്പുഴ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ജുബൈൽ മലയാളി സമാജം മരുഭൂമിയിലെ പ്രവാസികൾക്ക് നൽകിവരുന്ന കൈത്താങ്ങ് പദ്ധതിയിലേക്ക് 25 ബ്ലാങ്കറ്റുകളും ബെഡ് ഷീറ്റും മലയാളി സമാജം ഭാരവാഹികളായ തോമസ് മാത്യു മാമൂടാൻ, ബൈജു അഞ്ചൽ എന്നിവർക്ക് കൈമാറി.
അഷ്റഫ് മൂവാറ്റുപുഴ, സൈഫുദ്ദീൻ പൊറ്റശേരി, കബീർ കൊണ്ടോട്ടി, കലാം പുറക്കാട്, ശിഹാബ് കായംകുളം, ബഷീർ വെട്ടുപാറ, അരുൺ കല്ലറ, നൗഫൽ കാക്കാഴം, ഷബീർ ബേപ്പൂർ, ഷാനവാസ് മാവുങ്കൽ, കോയ താനൂർ, സുധീർ ആലപ്പുഴ, നസറുദീൻ ആലപ്പുഴ, നവാസ് പല്ലന, സജീർ അരൂർ, എൻ.പി.റിയാസ്, അൻഷാദ് ആദം, സിജു കരുമാടി എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി സലാം ആലപ്പുഴ സ്വാഗതവും വൈസ് പ്രസിഡന്റ് ശിഹാബ് കായംകുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

