‘സവ’ അക്കാദമിക് അച്ചീവ്മെന്റ് അവാർഡുകൾ വിതരണം ചെയ്തു
text_fieldsഅവാർഡ് സ്വീകരിച്ച കുട്ടികൾ അതിഥികൾക്കൊപ്പം
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്യുന്ന ആലപ്പുഴ ജില്ലക്കാരായ പ്രവാസികളുടെ മക്കളിൽ 10, 12 ക്ലാസുകളിൽ ജയിച്ച വിദ്യാർഥികൾക്ക് ‘സവ’ അക്കാദമിക് അച്ചീവ്മെന്റ് അവാർഡുകൾ വിതരണം ചെയ്തു. റോസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആലപ്പുഴ ജില്ലക്കാരായ പ്രവാസികളുടെ സ്നേഹസംഗമം കൂടിയായി. ദമ്മാം ഇന്ത്യൻ സ്കൂൾ ഭരണസമിതിയംഗവും കിങ് ഫഹദ് ദന്തൽ യൂനിവേഴ്സിറ്റി പ്രഫസറുമായ ഡോ. വി.ജെ. രേഷ്മ അവാർഡ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
‘സവ’ അക്കാദമിക് അച്ചീവ്മെന്റ് അവാർഡ് വിതരണ ചടങ്ങ് ഡോ. വി.ജെ. രേഷ്മ ഉദ്ഘാടനം ചെയ്യുന്നു
പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷതവഹിച്ചു. ഡോ. ലുലു റഹ്മത് കുട്ടികളുമായി സംവദിച്ചു. ഉപരിപഠനാർഥം നാട്ടിലേക്ക് പോയ കുട്ടികളുടെ ഉപഹാരങ്ങൾ രക്ഷിതാക്കൾ ഏറ്റുവാങ്ങി. മുഖ്യ രക്ഷധികാരി കെ.എം. ബഷീർ, രക്ഷാധികാരി യഹ്യ കോയ, വനിത വേദി രക്ഷാധികാരി രശ്മി ശിവ പ്രകാശ്, വനിതാ വേദി പ്രസിഡന്റ് നസ്സി നൗഷാദ്, വനിതാ വേദി സെക്രട്ടറി സാജിത നൗഷാദ്, ഡോ. സിന്ധു ബിനു, ഡോ. ജിജി രാഹുൽ, മാലിക് മഖ്ബുൽ, സോഫിയ ഷാജഹാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബൈജു കുട്ടനാട് സ്വാഗതവും ട്രഷറർ റിജു ഉസ്മാഈൽ നന്ദിയും പറഞ്ഞു. നിധി രതീഷ് അവതാരകയായിരുന്നു. കല്യാണി ബിനു പ്രാർഥനാഗാനം ചൊല്ലി.
നൗഷാദ് കൈചൂണ്ടി, സജീർ കരുവാറ്റ, നൗഷാദ് ആറാട്ടുപുഴ, നവാസ് പുന്നപ്ര, അമൃത ശ്രീലാൽ, അഞ്ജു നിറാസ്, സൗമി നവാസ്, സുമയ്യ സിദ്ദീഖ്, ശിവപ്രകാശ്, ശ്രീലാൽ, ഷീബ റിജു, രാജീവ് ചെട്ടിക്കുളങ്ങര, അശോകൻ ആല, സിദ്ദീഖ് കായംകുളം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

