Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ എട്ട്...

സൗദിയിൽ എട്ട് തൊഴിലുകളിൽ കൂടി സ്വദേശിവത്കരണം 

text_fields
bookmark_border
സൗദിയിൽ എട്ട് തൊഴിലുകളിൽ കൂടി സ്വദേശിവത്കരണം 
cancel

റിയാദ്: സൗദിയില്‍ എട്ടുതൊഴിലുകളിൽ കൂടി സമ്പൂർണ സ്വദേശിവത്​കരണം ഏർപ്പെടുത്തി. ജനുവരി അവസാനം പ്രഖ്യാപിച്ച 12 തൊഴിലുകള്‍ക്ക് പുറമെയാണ് എട്ട് രംഗത്ത്​ കൂടി സ്വദേശിവത്കരണം നടപ്പാക്കാന്‍ വകുപ്പുമന്ത്രി അനുമതി നല്‍കിയത്. ഡൈന, വിഞ്ച്​ ട്രക്ക്​ ജോലികൾ, ഇൻഷുറൻസ്​, പോസ്​റ്റൽ രംഗങ്ങളാണ്​ ഇതിൽ പ്രധാനം. ഡൈന, വിഞ്ച്​ ട്രക്കുകളിലെ ജോലികളിൽ ഏപ്രില്‍ 17 മുതലാണ്​ സ്വദേശിവത്​കരണം നിലവിൽ വരിക.  ഇന്‍ഷുറന്‍സ്, പോസ്​റ്റല്‍ സര്‍വീസ് എന്നിവയിൽ ജൂണ്‍ 15നും. സ്വകാര്യ ഗേള്‍സ് സ്കൂളുകളിലെ സ്വദേശിവത്കരണം ആഗസ്​റ്റ്​ 29ന് നടപ്പാക്കും.

ഷോപ്പിങ്​ മാളുകളിലെ സമ്പൂർണ സ്വദേശിവത്​കരണം നടപ്പാക്കാനുള്ള തിയതി സെപ്​റ്റംബർ 11 ആണ്​. ഞായറാഴ്ച പ്രാബല്യത്തിൽ വന്ന റ​​െൻറ്​ എ കാർ മേഖലയിലെ സ്വദേശിവത്​കരണത്തെ തുടർന്നുള്ള പരിശോധനക്കിടെ തൊഴില്‍ മന്ത്രാലയം അസീര്‍ ശാഖ മേധാവി ഹുസൈന്‍ അല്‍ മിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തൊഴിലുകളുടെ സ്വദേശിവത്കരണത്തിന് വകുപ്പു മന്ത്രി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദഹേം പറഞ്ഞു.  

വാഹന വില്‍പന കേന്ദ്രം‍, ​െറഡിമെയ്ഡ് കട‍, വീട്ടുപകരണ കട‍, പാത്രക്കട, ഇലക്ട്രോണിക് ഉപകരണ കട‍, വാച്ച് കട‍, കണ്ണട കട‍, മെഡിക്കല്‍ ഉപകരണ കട‍, കെട്ടിടനിര്‍മാണ വസ്തുക്കളുടെ കട‍, സ്പെയര്‍പാര്‍ട്സ് കട, കാര്‍പറ്റ് കട‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജോലികള്‍ വിവിധ ഘട്ടങ്ങളിലായി സ്വദേശിവത്കരിക്കുമെന്ന്​ ജനുവരി അവസാനത്തില്‍ പ്രഖ്യാപിച്ചിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newssaudizationmalayalam news
News Summary - Saudization on eight Sectors-Gulf News
Next Story