സൗദിയിൽ ഇന്നു​ മുതൽ കൂടുതൽ സ്വദേശിവത്​കരണം

  • മ​ല​യാ​ളി​ക​ള​ട​ക്കം ല​ക്ഷ​ക്ക​ണ​ക്കി​ന്​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ജോ​ലി ന​ഷ്​​ട​മാ​വും

Saudization

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ വ്യാ​പാ​ര മേ​ഖ​ല​യി​ൽ സ​മ​ഗ്ര സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​​​െൻറ ആ​ദ്യ​ഘ​ട്ടം ചൊ​വ്വാ​ഴ്​​ച ​മു​ത​ൽ. ഒാ​േ​ട്ടാ​മോ​ബൈ​ൽ, ബൈ​ക്ക്​​ ഷോ​റൂം, വ​സ്​​ത്രം, ഫ​ർ​ണി​ച്ച​ർ, വീ​ട്ടു​സാ​ധ​ന​ വി​ൽ​പ​ന​കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണം. ലോ​ഡി​ങ്,​ ക്ലീ​നി​ങ്​ തു​ട​ങ്ങി​യ നാ​മ​മാ​ത്ര ജോ​ലി​ക​ളി​ലൊ​ഴി​കെ പൂ​ർ​ണ​മാ​യും സ്വ​ദേ​ശി​ക​ളെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം. 

മ​ല​യാ​ളി​ക​ള​ട​ക്കം ല​ക്ഷ​ക്ക​ണ​ക്കി​ന്​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഇ​തോ​ടെ സൗ​ദി​യി​ൽ ജോ​ലി ന​ഷ്​​ട​മാ​വും. നി​യ​മം ലം​ഘി​ച്ച്​ ജോ​ലി​യി​ൽ തു​ട​ർ​ന്നാ​ൽ 20,000 റി​യാ​ൽ വ​രെ പി​ഴ​യും മ​റ്റ്​ ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന്​ മു​ന്ന​റി​യി​പ്പു​ണ്ട്. സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ​ദ്ധ​തി വി​ജ​യി​പ്പി​ക്കേ​ണ്ട​തി​നാ​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​വും. സ്വ​ദേ​ശി​വ​ത്​​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി ആ​യി​ര​ങ്ങ​ൾ ഇ​തി​ന​കം പ്ര​വാ​സം മ​തി​യാ​ക്കി നാ​ട​ണ​ഞ്ഞി​ട്ടു​ണ്ട്. പ​ല​രും താ​മ​സ​രേ​ഖ​യു​ടെ കാ​ലാ​വ​ധി തീ​ർ​ന്നാ​ലു​ട​ൻ നാ​ടു​പി​ടി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലു​മാ​ണ്​.

ന​വം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളോ​ടെ സ്വ​ദേ​ശി​വ​ത്​​ക​ര​ണം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കും. വാ​ച്ച്, ക​ണ്ണ​ട, ഇ​ല​ക്​​ട്രോ​ണി​ക്, ഇ​ല​ക്​​ട്രി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ൽ​പ​ന​യും സേ​വ​ന​വും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ബേ​ക്ക​റി​ക​ൾ, വാ​ഹ​ന സ്​​പെ​യ​ർ​പാ​ർ​ട്​​സ്, കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, കാ​ർ​പ​റ്റ്​ തു​ട​ങ്ങി​യ ക​ച്ച​വ​ട​ങ്ങ​ളും ജ​നു​വ​രി​യോ​ടെ സ​മ്പൂ​ർ​ണ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ന്​ വ​ഴി​മാ​റും. 

സൗ​ദി വ്യാ​പാ​ര മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്​ 64 ശ​ത​മാ​നം വി​ദേ​ശി​ക​ളാ​ണെ​ന്നാ​ണ്​​ ജ​ന​റ​ൽ അ​തോ​റി​റ്റി ​േഫാ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സി​​​െൻറ ക​ണ​ക്ക്. 2018 ആ​ദ്യ​പാ​ദ​ത്തി​ലെ ക​ണ​ക്ക്​ പ്ര​കാ​രം 12.28 ല​ക്ഷം വി​ദേ​ശി​ക​ൾ വ്യാ​പാ​ര മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഇൗ ​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​ക​ൾ​ 4,32,577 ആ​ണ്. രാ​ജ്യ​ത്ത്​ ചി​ല്ല​റ വ്യാ​പാ​ര മേ​ഖ​ല​യി​ൽ 3,40,210 സ്​​ഥാ​പ​ന​ങ്ങ​ളും മൊ​ത്ത​വ്യാ​പാ​ര മേ​ഖ​ല​യി​ൽ 36,379 സ്​​ഥാ​പ​ന​ങ്ങ​ളു​മാ​ണു​ള്ള​ത്. 

വാ​ഹ​ന മേ​ഖ​ല​യി​ൽ 95,298 സ്​​ഥാ​പ​ന​ങ്ങ​ളു​ണ്ട്. 2,41,076 പേ​രാ​ണ്​ മൊ​ത്ത​വ്യാ​പാ​ര മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​ത്. വാ​ഹ​ന വി​പ​ണി, റി​പ്പ​യ​റി​ങ്​ മേ​ഖ​ല​യി​ൽ 3,80,917ഉം ​ചി​ല്ല​റ വ്യാ​പാ​ര മേ​ഖ​ല​യി​ൽ 10.39 ല​ക്ഷം പേ​രു​മു​ണ്ട്. 

Loading...
COMMENTS