സൗദിയയുടെ ചിറകിലേറി സഫലമീയാത്ര 

ജിദ്ദ: കരിപ്പൂരിലേക്ക്​ കാത്തുകാത്തിരുന്ന വിമാനത്തിൽ ജിദ്ദയിലെ മലയാളി പ്രവാസികൾ ഒടുവിൽ സൗദിയയുടെ ചിറകിലേറിപ്പറന്നു. ബുധനാഴ്​ചയുടെ പുലരി ജിദ്ദ വിമാനത്താവളത്തിൽ മലബാറിലേക്കുള്ള യാത്രികരുടെ സന്തോഷപ്പെയ്​ത്തി​േൻറതായിരുന്നു. ജിദ്ദയുടെ ആകാശത്ത്​ മഴ വട്ടംകൂട്ടുന്നതിനിടയിൽ കരിപ്പൂർ ലക്ഷ്യമാക്കി  സൗദിയ എയർലൈൻസി​​​െൻറ എസ്​.വി 746 പറന്നു പൊങ്ങി. ആദ്യയാത്രയുടെ ആഘോഷത്തിൽ പ​െങ്കടുക്കാൻ വേണ്ടി മാത്രം പുറപ്പെട്ടവർ, ചരിത്രമുഹൂർത്തത്തിന്​ സാക്ഷിയാവാൻ പോയവർ, കരിപ്പൂരിനുവേണ്ടി നിരന്തരം ശബ്​ദമുയർത്തിയ ചാരിതാർഥ്യവുമായി വിവിധ സംഘടനാഭാരവാഹികൾ, മാധ്യമപ്രവർത്തകർ, സ്വപ്​നം സാക്ഷാതക്​രിക്കാൻ അധികൃതരുടെ വാതിലുകളിൽ മുട്ടിയ ബിസിനസ്​ പ്രമുഖർ അങ്ങനെ എല്ലാവരും ആദ്യയാത്രയിൽ അണിനിരന്നു. ഒപ്പം ഉംറ നിർവഹിച്ചു മടങ്ങുന്നവരടക്കമുള്ള യാത്രികരും. ആദ്യയാത്രയിലെ സന്തോഷത്തിന്​ പല കാരണങ്ങളുണ്ടായിരുന്നു. സൗദിയ എയർലൈൻസി​​​െൻറ ഉന്നതോദ്യോഗസ്​ഥരുടെ  യാത്രയിലെ സാന്നിധ്യവും ഹൃദ്യമായ സമീപനവും അതിൽ പ്രധാനമായി . ജീവനക്കാരാവ​െട്ട സ്​നേഹം കൊണ്ട്​ വീർപുമുട്ടിച്ചു.


യാത്ര പുറപ്പെടും മുമ്പ്​ വിമാനത്താവളത്തിൽ സൗദി എയർ ലൈൻസ്​ സെയിൽസ്​ വൈസ്​ പ്രസിഡൻറ്​ നവാസ്​ അൽജക്​തമിയും മലയാളികളുടെ പ്രതിനിധി ജെ.എൻ.എച്ച്​ ചെയർമാൻ വി.പി മുഹമ്മദലിയും ചേർന്ന്​  കേക്​ മുറിച്ചു. തുടർന്ന്​ കോഴിക്കോട്​ യാത്രികർക്കുള്ള ഗേറ്റ്​ റിബൺ മുറിച്ച്​ ഉദ്​ഘാടനം ചെയ്​തു. മുഴുവൻ യാത്രികർക്കും സൗദിയ ടീഷർട്ടും തൊപ്പിയും സമ്മാനമായി നൽകി. വിമാനത്തിൽ കോക്​ പിറ്റിൽ വരെ യാത്രികർക്ക്​ ക്യാപ്​റ്റനോടൊപ്പം നിന്ന്​ ​സൽഫിയെടുക്കാനുള്ള സൗകര്യം, മാധ്യമപ്രവർത്തകർക്ക്​ അധികൃതരുടെ ബൈറ്റ്​ എടുക്കാനുള്ള അവസരങ്ങൾ, ബാഡ്​ജ്​ വിതരണം എന്നിവയെല്ലാം നടന്നു. പുലർച്ചെ 3.15^ന്​ പറന്നുയർന്ന വിമാനം ബുധനാഴ്​ച ഇന്ത്യൻ സമയം 11.15^ന്​ കരിപ്പൂർ റൺവെയിൽ മുത്തമിട്ടു. പി​ന്നെ ആഘോഷത്തി​​​െൻറ കടലിലേക്കായിരുന്നു വാതിലുകളോരോന്നും തുറന്നത്​.


ജെ.എൻ.എച്ച്​ ചെയർമാൻ വി.പി മുഹമ്മദലി, കെ. എം.സി.സി നേതാക്കളായ അഹമ്മദ്​ പാളയാട്ട്​, അബൂബക്കർ അരി​മ്പ്ര, നിസാം മമ്പാട്​, മാധ്യമ പ്രവർത്തകരായ ജലീൽ കണ്ണമംഗലം, സാദിഖലി തുവൂർ, നാസർ കരുളായി, കബീർ കൊണ്ടോട്ടി, വ്യവസായപ്രമുഖരായ സലീം ലാഹോർ, മുഹമ്മദ്​ ബാവ, വി.പി ശിയാസ് തുടങ്ങിയവർ ആദ്യയാത്രാസംഘത്തിലുണ്ടായിരുന്നു. കോഴിക്കോട്​ വിമാനത്താവളത്തിലെ  ഉദ്​ഘാടന ചടങ്ങിൽ ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സഉൗദ്​ ബിൻ മുഹമ്മദ്​ അൽസാത്വിയും  സൗദി എയർലൈൻസ്​ ഉദ്യോഗസ്​ഥരും സംബന്ധിച്ചു. മൂന്ന്​ വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്​ ജിദ്ദയിൽ നിന്ന്​ നേരിട്ട്​ കരിപ്പൂരിലേക്ക്​ വിമാനം പറന്നത്​.  തിരിച്ചു ജിദ്ദയിലേക്ക്​ പറന്ന യാത്രികർക്കും സൗദിയ പൂക്കൾ സമ്മാനിച്ചു.

Loading...
COMMENTS