സൗദിയിൽ ഇനി ഡ്രോൺ പറത്താം; അനുമതിയോടെ
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഇനി മുതല്‍ ഡ്രോണ്‍ പറത്താന്‍ ലൈസന്‍സ് കിട്ടും. നിശ്ചിത ഫീസ് അടച്ച് രജിസ്ട്രേഷൻ അപ േക്ഷ നൽകണം. േവ്യാമയാന നിയമങ്ങള്‍ ലംഘിക്കാതിരിക്കാനുള്ള പരിശീലനം നൽകിയതിന് ശേഷമാണ് ലൈസന്‍സ് അനുവദിക്കുക. പേ ക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാണ്. ഇനി ഡ്രോൺ കാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിന് ലൈസന്‍സ് നൽകാൻ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം തീരുമാനിച്ചു.
ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് രാജ്യത്ത് നിലവിൽ അപ്രഖ്യാപിത വിലക്കുണ്ട്. ഈ അവ്യക്തത നീക്കിയാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിെൻറ തീരുമാനം. ഇത് പ്രകാരംവിനോദത്തിനായി പറത്തുന്ന ഡ്രോണുകള്‍ക്ക് 250 ഉം ദൃശ്യങ്ങള്‍ പകര്‍ത്തുന്നവക്ക് 500 ഉം റിയാലാണ് ലൈസൻസ് ഫീസ്. രജിസ്ട്രേഷന്‍ വിദേശികൾ ഇഖാമ ഹാജരാക്കണം. ഡ്രോണിലെ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തി ലൈസന്‍സ് അനുവദിക്കും. ഓരോ ഡ്രോണിനും പ്രത്യേകം ലൈസന്‍സ് വേണം.
പറത്താനും രജിസ്ട്രേഷന്‍ രേഖ മതി. ഇതിന് മുന്നോടിയായി പരിശീലനം നല്‍കും. ഡ്രോൺ പറത്താൻ പാടില്ലാത്ത മേഖലകളെ ഇൗ പരിശീലനത്തിലൂടെ പരിചയപ്പെടുത്തും. വിദേശത്ത് നിന്നും ഡ്രോണ്‍ കൊണ്ടുവരാനാഗ്രഹിക്കുന്നവര്‍ അതിെൻറ സീരിയല്‍ നമ്പര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
