വേനൽ സീസണിൽ ‘സൗദിയ’ 20 ശതമാനം അധികം സർവീസിന്
text_fieldsറിയാദ്: ഇത്തവണ വേനൽ സീസണിൽ സൗദി എയർലൈൻസ് 20 ശതമാനം അധികം സർവീസ് നടത്തും. ജൂൺ 24 മുതൽ സെപ്റ്റംബർ 16 വരെയുള്ള 12 ആഴ്ചയിൽ മൊത്തം 48,144 സർവീസുകളാകും നടത്തുക. 10.3 ദശലക്ഷം സീറ്റുകളാണ് ഇതിലുണ്ടാകുക. സർവീസുകളിൽ 29,900 ആഭ്യന്തര സെക്ടറിലായിരിക്കും. 5.37 സീറ്റുകൾ. 18,000 അന്താരാഷ്ട്ര ഫ്ലൈറ്റുകളിലായി 4.95 ദശലക്ഷം സീറ്റുകളും. കഴിഞ്ഞ വർഷം ഇതേ സീസണിൽ നടത്തിയ സർവീസിെൻറ 20 ശതമാനം അധികമാണിത്.
പ്രതിദിനം 217 അന്താരാഷ്ട്ര സർവീസുകൾ ഉണ്ടാകും. 59,000 സീറ്റിങ്ങും. 356 ഫ്ലൈറ്റുകളിലായി 64,000 യാത്രക്കാർക്ക് ആഭ്യന്തര സെക്ടറിലും യാത്ര ചെയ്യാം. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒാപറേഷനാണ് ഇത്തവണ നടക്കുകയെന്ന് ‘സൗദിയ’ ഡയറക്ടർ ജനറൽ സാലിഹ് ബിൻ നാസർ അൽ ജാസിർ വ്യക്തമാക്കി. ഇൗ വർഷം ഇതുവരെയായി 16 പുതിയ വിമാനങ്ങൾ കമ്പനിയിലേക്ക് വന്നുകഴിഞ്ഞു. ഇതിൽ 12 വൈഡ് ബോഡി വിമാനങ്ങളും ഉൾപ്പെടും. ഇൗ വർഷം അവസാനത്തോടെ ‘സൗദിയ’ വിമാന നിരയുടെ ശരാശരി പ്രായം 3.75 വർഷമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
