Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസീറ്റിൽ മറന്നുവെച്ച...

സീറ്റിൽ മറന്നുവെച്ച പണം ‘സൗദിയ’ ഉദ്യോഗസ്ഥർ യാത്രക്കാരനെ തേടിപ്പിടിച്ച്​​ കൈമാറി​

text_fields
bookmark_border
സീറ്റിൽ മറന്നുവെച്ച പണം ‘സൗദിയ’ ഉദ്യോഗസ്ഥർ യാത്രക്കാരനെ തേടിപ്പിടിച്ച്​​ കൈമാറി​
cancel

റിയാദ്​: സീറ്റിൽ മറന്നുവെച്ച പണം സൗദി എയർലൈൻസ്​ വിമാനത്തിലെ ഉദ്യോഗസ്​ഥർ വാഹനത്തിൽ പിന്തുടർന്ന്​ വന്ന്​ മലയാളി യാത്രക്കാരന്​ കൈമാറി. ചൊവ്വാഴ്​ച വൈകീട്ട്​ റിയാദിലിറങ്ങിയ കണ്ണൂർ അഴീക്കോട്​ ചാലിൽ സ്വദേശി സൂരജിനാണ്​ ‘സൗദിയ’യിൽ നിന്ന്​ മികച്ച കസ്​റ്റമർ കെയറി​​​െൻറയും ജീവനക്കാരുടെ സത്യസന്ധതയുടെയും നല്ല അനുഭവമുണ്ടായത്​. സൗദി ജനറൽ ഇൻവെസ്​റ്റുമ​​െൻറ്​ അതോറിറ്റിക്ക്​ (സാഗിയ) കീഴിൽ നിക്ഷേപകനും റിയാദ്​ വില്ലാസ്​ കോൺട്രാക്​റ്റിങ്​ കമ്പനി ജനറൽ മാനേജരുമാണ്​ സൂരജ്​. ചൊവ്വാഴ്​ച ഉച്ചക്ക്​ 12.50ന്​ നെടുമ്പാശ്ശേരിയിൽ നിന്ന്​ പുറപ്പെട്ട വിമാനത്തിലെ ബിസിനസ്​ ക്ലാസ്​ യാത്രക്കാരനായിരുന്നു അദ്ദേഹം. ഉച്ചകഴിഞ്ഞ്​ 3.50ഒാടെ റിയാദിലെത്തി. അറൈവൽ ടെർമിനലിലേക്ക്​ ബസിൽ മറ്റ്​ യാത്രക്കാരോടൊപ്പം വരു​േമ്പാൾ ഒരു സെക്യൂരിറ്റി വാഹനം പിന്നാലെ വന്ന്​ ബസ്​ തടഞ്ഞുനിറുത്തുകയായിരുന്നു. ഫ്ലൈറ്റ്​ സൂപർവൈസറും രണ്ട്​ മൂന്ന്​ സെക്യൂരിറ്റി ഉദ്യോഗസ്​ഥരുമായിരുന്നു അതിലുണ്ടായിരുന്നത്​. അവർ ബസിനുള്ളിൽ കയറി സൂരജിനെ അന്വേഷിച്ചു. ആളിനെ തെരഞ്ഞുപിടിച്ച്​ ‘‘താങ്കൾ സീറ്റിൽ 2,000 റിയാൽ മറന്നുവെച്ചെന്നും അത്​ കൊണ്ടുവന്നതാണെന്നും’’ പറഞ്ഞ്​ കൈമാറി.


ഉടൻ അവർ തിരിച്ചുപോവുകയും ചെയ്​തു. നന്ദി പറയാൻ പോലും സമയം തന്നില്ലെന്ന്​ സൂരജ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. സീറ്റിൽ നിന്ന്​ പണം കിട്ടിയപ്പോൾ സീറ്റ്​ നമ്പർ പ്രകാരം യാത്രക്കാരനെ തിരിച്ചറിഞ്ഞാണ്​ തിരിച്ചുകൊടുക്കാനെത്തിയത്​. സൗദി എയർലൈൻസ്​ വിമാനത്തിൽ ​യാത്രക്കാർക്ക്​ മികച്ച സേവനമാണ്​ ലഭിക്കുന്നതെന്നും ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്​ ഇപ്പോഴുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദ്​ വിമാനത്താവളത്തിൽ പുതുതായി ഏർപ്പെടുത്തിയ സ്​മാർട്ട്​ എമിഗ്രേഷൻ സിസ്​റ്റവും യാത്രക്കാർക്ക്​ വലിയ സൗകര്യമായിരിക്കുകയാണെന്നും ക്യൂ നിൽക്കാതെ ഇലക്​ട്രോണിക്​ ഗേറ്റിലൂടെ കടന്ന്​ സ്വയം എമിഗ്രേഷൻ ക്ലിയറൻസ്​ നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞത്​ മറ്റൊരു നല്ല അനുഭവമായെന്നും സൂരജ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newssaudiya udyogasthar
News Summary - saudiya udyogasthar-saudi-saudi news
Next Story