Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെറുകിട...

ചെറുകിട സ്ഥാപനങ്ങൾക്ക്​ മൂന്നു വർഷത്തേക്ക്​ ലെവി ഇളവ്

text_fields
bookmark_border
ചെറുകിട സ്ഥാപനങ്ങൾക്ക്​ മൂന്നു വർഷത്തേക്ക്​ ലെവി ഇളവ്
cancel
camera_alt???????? ????????? ???????????? ???????? ???????????? ???????????? ??????????? ??????????????

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ല്‍ ചെ​റു​കി​ട വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മൂ​ന്നു വ​ര്‍ഷ​ത്തേ​ക്ക് തൊ​ഴ ി​ലാ​ളി ലെ​വി​യി​ല്‍ ഇ​ള​വ് ന​ൽ​കാ​ൻ സൗ​ദി മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ഒ​മ്പ​തി​ല്‍ കു​റ​വ് ജീ​വ​ന​ക്കാ​രു​ള്ള, സൗ​ദി പൗ​ര​നാ​യ ഉ​ട​മ കൂ​ടി ജീ​വ​ന​ക്കാ​ര​നാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​ണ് ആ​നു​കൂ​ല്യം. ജ​ന​റ​ൽ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സി​ൽ​ (ഗോ​സി) ര​ജി​സ്​​റ്റ​ർ ചെ​യ്​​ത സ്വ​ദേ​ശി സ്ഥാ​പ​ന ഉ​ട​മ​സ്ഥ​ന​ട​ക്കം ഒ​മ്പ​തോ അ​തി​ല്‍ കു​റ​വോ ജീ​വ​ന​ക്കാ​രു​ള്ള ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ള്‍ക്കാ​ണ് മൂ​ന്നു വ​ര്‍ഷ​ത്തേ​ക്ക് ലെ​വി ഇ​ള​വ് ല​ഭി​ക്കു​ക.

സ്ഥാ​പ​ന​ത്തി​ലെ ര​ണ്ടു വി​ദേ​ശി ജീ​വ​ന​ക്കാ​രു​ടെ ലെ​വി​യി​ല്‍ മൂ​ന്നു വ​ര്‍ഷ​ത്തേ​ക്ക് ഈ ​ഇ​ള​വ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. സ്ഥാ​പ​ന ഉ​ട​മ​യും മ​റ്റൊ​രു സ്വ​ദേ​ശി ജീ​വ​ന​ക്കാ​ര​നും ക​മ്പ​നി​യി​ലു​ണ്ടെ​ങ്കി​ല്‍ നാ​ലു വി​ദേ​ശി ജീ​വ​ന​ക്കാ​ർ​ക്ക്​ ലെ​വി ഇ​ള​വ്​ ല​ഭി​ക്കും. സ​ല്‍മാ​ന്‍ രാ​ജാ​വി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ഒാ​ൺ​ലൈ​നി​ൽ ചേ​ര്‍ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ കോ​വി​ഡ് പ്ര​തി​സ​ന്ധി നേ​രി​ട്ട് ബാ​ധി​ച്ച പ്ര​ധാ​ന മേ​ഖ​ല എ​ന്ന നി​ല​ക്ക് ലെ​വി ഇ​ള​വി​ന്​ അ​നു​മ​തി ന​ല്‍കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudinews
News Summary - saudisaudi- news-gulf news
Next Story